---
title: "രക്തദാന ക്യാമ്പ് നടത്തി പേരാമ്പ്ര സില്‍വര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ്"
english_title: "Blood Donation Camp conducted by NSS Unit, Perambra Silver College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26580/blood-donation-camp-conducted-by-nss-unit-perambra-silver-college"
published_at: "2022-02-15T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620bb863aa29e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# രക്തദാന ക്യാമ്പ് നടത്തി പേരാമ്പ്ര സില്‍വര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ്

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര സില്‍വര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ് കോഴിക്കോട് എം.വി ആര്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര സില്‍വര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ് കോഴിക്കോട് എം.വി ആര്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു നിര്‍വ്വഹിച്ചു. യോഗത്തില്‍ സില്‍വര്‍ കോളേജ് പ്രിന്‍സിപ്പല്‍ വി.അബ്ദുള്ള അധ്യക്ഷനായി.

എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ നിഹാല്‍, കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ ഏ.കെ തറുവയി, വി.എസ്. രമണന്‍, ടി. ഷിജുകുമാര്‍, സ്റ്റിഗ്ധ ദിനേശ്, ഐഷ സഫ എന്നിവര്‍ സംസാരിച്ചു.

എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.കെ റംഷീദ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അഖീല്‍ നന്ദിയും പറഞ്ഞു.

എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലെ പത്ത് അംഗങ്ങളടങ്ങുന്ന വിദഗ്ധ സംഘം മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്ത മൂന്നൂറോളം വിദ്യാര്‍ത്ഥികളെ പരിശോധിച്ച് വിവിധ രക്ത ഗ്രൂപ്പില്‍ പ്പെട്ട നൂറോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് രക്തം സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26580/blood-donation-camp-conducted-by-nss-unit-perambra-silver-college)