---
title: "പേരാമ്പ്ര നിയോജക മണ്ഡലം വൈറ്റ്  ഗാര്‍ഡ് ദ്വിദിന ക്യാമ്പിന് തുടക്കം"
english_title: "Perambra Constituency White  Guard begins two-day camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265827/perambra-constituency-white-guard-begins-two-day-camp"
published_at: "2025-01-25T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679508126ee7f_1.png"
keywords: []
---

# പേരാമ്പ്ര നിയോജക മണ്ഡലം വൈറ്റ്  ഗാര്‍ഡ് ദ്വിദിന ക്യാമ്പിന് തുടക്കം

> **Lead Summary:** പേരാമ്പ്ര:ദുരന്ത മുഖത്ത് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പരിശീലനം നല്‍കുന്ന മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് ദ്വിദിന ക്യാമ്പിന് പൂനൂരിലെ കാരുണ്യ തീരം ക്യാമ്പസില്‍ തുടക്കമായി.

## Article Content

പേരാമ്പ്ര:ദുരന്ത മുഖത്ത് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പരിശീലനം നല്‍കുന്ന മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് ദ്വിദിന ക്യാമ്പിന് പൂനൂരിലെ കാരുണ്യ തീരം ക്യാമ്പസില്‍ തുടക്കമായി.

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കാണ് അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റുമായി കൈ കോര്‍ത്ത് മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പരിശീലനം നല്‍കുന്നത്. ഫയര്‍ റെസ്‌ക്യൂ, വാട്ടര്‍ റെസ്‌ക്യൂ, ബില്‍ഡിംഗ് റെസ്‌ക്യൂ, മാന്‍ഹോള്‍ റെസ്‌ക്യൂ, ഫസ്റ്റ് എയ്ഡ്, റോപ്‌സ് എന്നിവയില്‍ വിദഗ്ദ പരിശീലനം നല്‍കും.മഹാ രാഷ്ട്ര മുസ്ലിം ലീഗ് ട്രഷറര്‍ സി എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി പദ്ധതി വിശദീകരണം നടത്തി. ക്യാമ്പ് കോഡിനേറ്റര്‍ സലീം മിലാസ്, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാ ബീഗം, പൂനൂര്‍ കാരുണ്യ തീരം ജനറല്‍ സെക്രട്ടറി ഷമീര്‍ ബാവ, കെ.എം നസീര്‍, ഷാഫി സകരിയ,പി വി മുഹമ്മദ്, ഷംസുദ്ധീന്‍ വടക്കയില്‍, ടി കെ നഹാസ്, കെ അബ്ദുല്‍ മജീദ്, എ മുഹമ്മദ് സ്വാലിഹ്, എം.കെ ഫസലു റഹ്‌മാന്‍, സഈദ് അയനിക്കല്‍, മുഹമ്മദ് മുയിപ്പോത്ത് എന്നിവര്‍ സംസാരിച്ചു. പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ റെസ്‌ക്യൂ ട്രെയിനര്‍മാരായ ഷംസുദ്ദീന്‍ എകരൂര്‍, ബഷീര്‍ ചളിക്കോട്, ഹാരിസ് പുല്ലാളൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിനിംഗ് നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265827/perambra-constituency-white-guard-begins-two-day-camp)