---
title: "ഉഷാറാണിയുടെ പൊന്‍പുലരി കവിത പ്രകാശനം ചെയ്തു"
english_title: "Usharani's Ponpulari poem has been released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26583/usharanis-ponpulari-poem-has-been-released"
published_at: "2022-02-15T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620bbb77790cc_0000 WATERMARK.jpg"
keywords: []
---

# ഉഷാറാണിയുടെ പൊന്‍പുലരി കവിത പ്രകാശനം ചെയ്തു

> **Lead Summary:** ** കടിയങ്ങാട് : **ഉഷാറാണിയുടെ പൊന്‍പുലരി കവിത പ്രകാശനം ചെയ്തു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ സിഡിഎസ് അംഗവും, തൊഴിലുറപ്പ് മേറ്റും, ആര്‍ആര്‍ടി വളണ്ടീയറും, കുടുംബശ്രീ സെക്രട്ടറിയുമായ ഉഷാറാണി കടിയങ്ങാട് രചിച്ച പൊന്‍പുലരി എന്ന ഏറ്റവും പുതിയ കവിതയാണ് പ്രകാശനം ചെയ്തത്.

## Article Content

** കടിയങ്ങാട് : **ഉഷാറാണിയുടെ പൊന്‍പുലരി കവിത പ്രകാശനം ചെയ്തു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ സിഡിഎസ് അംഗവും, തൊഴിലുറപ്പ് മേറ്റും, ആര്‍ആര്‍ടി വളണ്ടീയറും, കുടുംബശ്രീ സെക്രട്ടറിയുമായ ഉഷാറാണി കടിയങ്ങാട് രചിച്ച പൊന്‍പുലരി എന്ന ഏറ്റവും പുതിയ കവിതയാണ് പ്രകാശനം ചെയ്തത്.

കവിതയുടെ പ്രകാശന കര്‍മ്മം വയനാട് മേപ്പാടി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെഅദ്ധ്യാപകന്‍ ജോസ് കണ്ടത്തില്‍ നിര്‍വ്വഹിച്ചു. ഊര്‍ജസ്വലമായ മനസ്സോടെ, പുതിയ പുലരിയെ ഓരോ ദിവസവും നോക്കികാണുന്നയാളാണ് കവയിത്രി. നമ്മളോടും പൊന്‍പുലരിയെ കവിയുടെ ഉദ്ദേശ്യതോടെ കാണാന്‍ പ്രേരിപ്പിക്കയാണ്.

സൂര്യനും, പൂക്കളും, പച്ച വിരിച്ച പാടങ്ങളും, മനുഷ്യരും, പക്ഷികളും, പ്രകൃതിയുടെ ചലനം തന്നെ മനോഹരമായി ഈ കവിതയില്‍ ചിത്രീകരിച്ചിരിക്കുന്നുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അതീതമെന്നു കവി പറയാന്‍ ശ്രമിക്കുന്നു. ഈ കവിതയുടെ പേരുപോലെ താങ്കളും സാഹിത്യ രചനകളില്‍ ഉദിച്ചുയരട്ടെ എന്ന ആശംസയോടെയാണ് ജോസ് കണ്ടത്തില്‍ കവിതയുടെ പ്രകാശനം നിര്‍വഹിച്ചത്.

ചെയര്‍മാന്‍ രാജന്‍ തോമസ്, കണ്‍വീനര്‍ ശിവാനന്ദന്‍, ഖജാന്‍ജി റോയ് എന്നിവരും എസ്.എസ്.എല്‍.സി. ബാച്ചിലെ സഹപാഠികളും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26583/usharanis-ponpulari-poem-has-been-released)