---
title: "എരവട്ടൂരില്‍ ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി 'ഹരിതതോട്ടം' "
english_title: "Organic vegetable cultivation 'Harithathottam' led by Haritha Karmasena in Eravatoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26585/organic-vegetable-cultivation-harithathottam-led-by-haritha-karmasena-in-eravatoor"
published_at: "2022-02-15T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620bbecaa4a67_vvvv - Copy (3) - Copy copy.jpg"
keywords: []
---

# എരവട്ടൂരില്‍ ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി 'ഹരിതതോട്ടം' 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി 'ഹരിതതോട്ടം ' എരവട്ടൂരില്‍ ആരംഭിച്ചു. 18-ാം വാര്‍ഡിലെ വലിയപറമ്പില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് പച്ചക്കറി തൈ നടീല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി 'ഹരിതതോട്ടം ' എരവട്ടൂരില്‍ ആരംഭിച്ചു. 18-ാം വാര്‍ഡിലെ വലിയപറമ്പില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് പച്ചക്കറി തൈ നടീല്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ കെ.നഫീസ. അദ്ധ്യക്ഷയായി. പഞ്ചായത്ത് മെമ്പര്‍മാരായ ജോന, വിനോദ് തിരുവോത്ത്, നിറവ് കോ ഓര്‍ഡിനേറ്റര്‍ ലൂഷന്‍, അസി.കൃഷി ഓഫീസര്‍ ജയേഷ്, ടി.എം. ബാലകൃഷ്ണന്‍ , എ.ഡി.എസ് സെക്രട്ടറി സനില, ടി.എം നിര്‍മ്മല എന്നിവര്‍ സംസാരിച്ചു.

കൂടാതെ വിവിധ വാര്‍ഡുകളിലെ ഹരിത സേനാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ഹരിതസേന സെക്രട്ടറി സി.പി സജിലത സ്വാഗതവും പറഞ്ഞു.

ആകെ ഒന്നര ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കുന്നത്. 75 സെന്റ് സ്ഥലത്ത് ചീര, പാവല്‍, വെണ്ട, വഴുതിന വെള്ളരി, മത്തന്‍, കുമ്പളം, പീച്ചിങ്ങ, പടവലങ്ങ, പയര്‍ തുടങ്ങിയ പച്ചക്കറികളും കൂടാതെ ബാക്കി വരുന്ന സ്ഥലത്ത് ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയുമാണ് നടാന്‍ ഉദ്ദേശിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26585/organic-vegetable-cultivation-harithathottam-led-by-haritha-karmasena-in-eravatoor)