---
title: "ഒഎന്‍വി അനുസ്മരണവും ഗാനാലാപനവും നടത്തി യുവകലാസാഹിതി "
english_title: "Yuvakalasahithi conducted ONV commemoration and singing"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26595/yuvakalasahithi-conducted-onv-commemoration-and-singing"
published_at: "2022-02-15T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620bc924eb860_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഒഎന്‍വി അനുസ്മരണവും ഗാനാലാപനവും നടത്തി യുവകലാസാഹിതി 

> **Lead Summary:** **പേരാമ്പ്ര: **മലയാളത്തിന്റെ പ്രിയകവി ഒഎന്‍വിയുടെ ചരമദിനത്തോടനുബന്ധിച്ച് യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ ഒഎന്‍വി അനുസ്മരണവും ഗാനാലാപനവും നടത്തി.

## Article Content

**പേരാമ്പ്ര: **മലയാളത്തിന്റെ പ്രിയകവി ഒഎന്‍വിയുടെ ചരമദിനത്തോടനുബന്ധിച്ച് യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ ഒഎന്‍വി അനുസ്മരണവും ഗാനാലാപനവും നടത്തി.

പ്രശസ്ത ഗാനരചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. പാരിസ്ഥിതികാവബോധവും സ്‌നേഹവായ്പ്പും ആവാഹിച്ചെടുത്ത ഒഎന്‍വി കവിതകളിലും ഗാങ്ങളിലും മലയാളത്തിന്റെ സാംസ്‌കാരിക തനിമയാണ് സഹൃദയനെ ആകര്‍ഷിച്ചുനിര്‍ത്തുന്ന പ്രധാന ഘടകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .

പ്രസിഡന്റ് എ പ്രദീപ് കുമാര്‍ അധ്യക്ഷയായി. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് അഷറഫ് കരുവട്ടൂര്‍, സിനിമാ സംവിധായകന്‍ എ.ജി രാജന്‍, ഗംഗാധരന്‍ കൂത്താളി എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

യുവകലാസാഹിതി സംസ്ഥാന തലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ മിനി കഥാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പി വനജക്ക് ചടങ്ങില്‍ ഉഹാരം നല്‍കി. കെ.വി സത്യന്‍ സ്വാഗതവും വാസു നടുവണ്ണൂര്‍ നന്ദിയും പറഞ്ഞു.

വി.വി കുഞ്ഞിക്കണ്ണന്‍, അഞ്ജലി വേണുഗോപാല്‍, രാജപാലന്‍, നാരായണന്‍ ജി തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26595/yuvakalasahithi-conducted-onv-commemoration-and-singing)