---
title: "എജികെ നായരുടെ ഭാര്യ ഗോശാലക്കല്‍ സുലോചന നായര്‍ക്ക് നവതി ആശംസകളുമായ് ; പേരാമ്പ്ര പൗരാവലിയും കുടുംബാംഗങ്ങളും "
english_title: "Greetings to AGK Nair's wife Goshalakkal Sulochana Nair; Perambra Citizenship and Family"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26598/greetings-to-agk-nairs-wife-goshalakkal-sulochana-nair-perambra-citizenship-and-family"
published_at: "2022-02-15T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620bcff03e4e7_0000 WATERMARK.jpg"
keywords: []
---

# എജികെ നായരുടെ ഭാര്യ ഗോശാലക്കല്‍ സുലോചന നായര്‍ക്ക് നവതി ആശംസകളുമായ് ; പേരാമ്പ്ര പൗരാവലിയും കുടുംബാംഗങ്ങളും 

> **Lead Summary:** ** പേരാമ്പ്ര: **എജികെ നായരുടെ ഭാര്യ ഗോശാലക്കല്‍ സുലോചന നായര്‍ക്ക് പേരാമ്പ്ര പൗരാവലിയും കുടുംബാംഗങ്ങളും നവതി ആശംസകള്‍ നേര്‍ന്നു. എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സുലോചന നായര്‍ക്ക് ക്ഷേത്രത്തിന്റെ ഉപഹാരം നല്‍കി ആദരിച്ചു.

## Article Content

** പേരാമ്പ്ര: **എജികെ നായരുടെ ഭാര്യ ഗോശാലക്കല്‍ സുലോചന നായര്‍ക്ക് പേരാമ്പ്ര പൗരാവലിയും കുടുംബാംഗങ്ങളും നവതി ആശംസകള്‍ നേര്‍ന്നു. എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സുലോചന നായര്‍ക്ക് ക്ഷേത്രത്തിന്റെ ഉപഹാരം നല്‍കി ആദരിച്ചു.

ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ എന്‍.കെ. ലാല്‍ നാഗത്ത് ചന്ദ്രശേഖരന്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ബാലന്‍ എന്നിവര്‍ പൊന്നാട അണിയിച്ചു. വാളൂര്‍ കൊയിലോത്ത് ക്ഷേത്രം ഉപഹാരം സമര്‍പ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

പ്രശസ്ത ഹൃദ്രോഗ വിദഗ്തന്‍ ഡോ: എ.ജി. ജയകൃഷ്ണന്‍, പ്രമുഖ ശിശു ന്യൂറോ സര്‍ജന്‍ ഡോ: എ.ജി. ജയപ്രകാശ്, എ.കെ. ബാലന്‍, കെ.വി. ചന്ദ്രന്‍, ഡോ: അജയ്, തങ്കം ഗോപിനാഥ്, ലില്ലി നമ്പ്യാര്‍, സുരേഷ് വാളൂര്‍, എ.കെ. കരുണാകരന്‍, എ.കെ. തറുവൈ ഹാജി, ജയശ്രീ സുരേഷ്, ഗോപാലകൃഷ്ണന്‍ എന്നിവര്‍ നവതി ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഡോ: എ.ജി. ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.ജി. സതീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26598/greetings-to-agk-nairs-wife-goshalakkal-sulochana-nair-perambra-citizenship-and-family)