---
title: "തൊഴിലുറപ്പ് ബജറ്റ് വിഹിതം വെട്ടികുറച്ചു: പ്രതിഷേധ കൂട്ടായ്മയുമായി പേരാമ്പ്രയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍"
english_title: "Thozhilurapp Budget cuts: thozhilurapp labours conduct protest group"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26600/thozhilurapp-budget-cuts-thozhilurapp-labours-conduct-protest-group"
published_at: "2022-02-15T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620bd2d1e20ef_vvvv - Copy (3) - Copy copy.jpg"
keywords: []
---

# തൊഴിലുറപ്പ് ബജറ്റ് വിഹിതം വെട്ടികുറച്ചു: പ്രതിഷേധ കൂട്ടായ്മയുമായി പേരാമ്പ്രയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍

> **Lead Summary:** ** പേരാമ്പ്ര**: പേരാമ്പ്ര ഏരിയയിലെ 8 പഞ്ചായത്തുകളിലെ തൊഴിലുറപ്പ് ഇടങ്ങളിലും വാര്‍ഡ് കേന്ദ്രങ്ങളിലും നൂറുകണക്കിന് തൊഴിലാളികള്‍ പ്രതിഷേധ കൂട്ടായ്മയ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര**: പേരാമ്പ്ര ഏരിയയിലെ 8 പഞ്ചായത്തുകളിലെ തൊഴിലുറപ്പ് ഇടങ്ങളിലും വാര്‍ഡ് കേന്ദ്രങ്ങളിലും നൂറുകണക്കിന് തൊഴിലാളികള്‍ പ്രതിഷേധ കൂട്ടായ്മയ സംഘടിപ്പിച്ചു.

ബജറ്റ് വിഹിതം വെട്ടികുറച്ച് തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പാലേരിയില്‍ നടന്ന പ്രതിഷേധ ദിനാചരണം ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് എം നളിനി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

തൊഴില്‍ ദിനങ്ങള്‍ 200 ആയി വര്‍ദ്ധിപ്പിക്കുക, കൂലി 600 രൂപയാക്കുക, ജാതി തിരിച്ച് കൂലി ലല്‍കുന്ന നടപടി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധ കൂട്ടായ്മ നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26600/thozhilurapp-budget-cuts-thozhilurapp-labours-conduct-protest-group)