---
title: "റവന്യൂ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായ വാല്യക്കോട് എയുപി സ്‌കൂളിലെ അധ്യാപകരെ അനുമോദിച്ചു"
english_title: "Congratulations to the teachers of Valyakode AUP School who won the Revenue District Cricket Match"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26605/congratulations-to-the-teachers-of-valyakode-aup-school-who-won-the-revenue-district-cricket-match"
published_at: "2022-02-15T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cd8048c3bd_0000 WATERMARK.jpg"
keywords: []
---

# റവന്യൂ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായ വാല്യക്കോട് എയുപി സ്‌കൂളിലെ അധ്യാപകരെ അനുമോദിച്ചു

> **Lead Summary:** ** പേരാമ്പ്ര:** റവന്യൂ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായ വാല്യക്കോട് എയുപി സ്‌കൂളിലെ അധ്യാപകരെ അനുമോദിച്ചു. കെ.പി.എസ്.ടി.എ. അധ്യാപകര്‍ക്കായി നടത്തിയ റവന്യൂ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായ പേരാമ്പ്ര സബ് ജില്ലാ ടീം അംഗങ്ങളായ അശ്വിന്‍ ജി ഗോവിന്ദ്, ജുനൈസ്, അന്‍സാര്‍ എന്നിവരെ വാല്യക്കോട് എ.യു.പി സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സിലാണ് അനുമോദിച്ചത്.

## Article Content

** പേരാമ്പ്ര:** റവന്യൂ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായ വാല്യക്കോട് എയുപി സ്‌കൂളിലെ അധ്യാപകരെ അനുമോദിച്ചു. കെ.പി.എസ്.ടി.എ. അധ്യാപകര്‍ക്കായി നടത്തിയ റവന്യൂ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായ പേരാമ്പ്ര സബ് ജില്ലാ ടീം അംഗങ്ങളായ അശ്വിന്‍ ജി ഗോവിന്ദ്, ജുനൈസ്, അന്‍സാര്‍ എന്നിവരെ വാല്യക്കോട് എ.യു.പി സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സിലാണ് അനുമോദിച്ചത്.

കെ. സുഹറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനധ്യാപിക എ.കെ. സുബൈദ മൊമന്റോ നല്‍കി. ടി.പി. സുനില്‍, ടി.കെ. അനില്‍കുമാര്‍, എ. ഷൈനി, എം.ടി. അനുശ്രീ, റെനി റാം, ബിജില, എന്‍.എസ്. രശ്മി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഷീജ പുതുക്കുടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ. ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26605/congratulations-to-the-teachers-of-valyakode-aup-school-who-won-the-revenue-district-cricket-match)