---
title: "ഉള്ള്യേരിയില്‍ പുല്‍വാമ ഓര്‍മദിനം അനുസ്മരണ യോഗം നടത്തി "
english_title: "A memorial meeting was held on Pulwama Remembrance Day in Ulliyeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26611/a-memorial-meeting-was-held-on-pulwama-remembrance-day-in-ulliyeri"
published_at: "2022-02-15T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620be2420c16e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഉള്ള്യേരിയില്‍ പുല്‍വാമ ഓര്‍മദിനം അനുസ്മരണ യോഗം നടത്തി 

> **Lead Summary:** **ഉള്ള്യേരി:** 2019 ഫെബ്രുവരി 14നു ജമ്മു കശ്മീരിലെ പുല്‍വാമയില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച 40 സിആര്‍പിഎഫ് ജവാന്മാരുടെ ധീരസ്മരണയില്‍ അനുസ്മരണ ദിനം ആചരിച്ചു.

## Article Content

**ഉള്ള്യേരി:** 2019 ഫെബ്രുവരി 14നു ജമ്മു കശ്മീരിലെ പുല്‍വാമയില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച 40 സിആര്‍പിഎഫ് ജവാന്മാരുടെ ധീരസ്മരണയില്‍ അനുസ്മരണ ദിനം ആചരിച്ചു.

ആക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്ത് കുമാറിന്റെ ലക്കിടിയിലേ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി കൊണ്ട് ആയിരുന്നു തുടക്കം കുറിച്ചത്.

ഇതിനോട് അനുബന്ധിച്ച് ഉള്ള്യേരി, കുന്നമംഗലം, കോഴിക്കോട് കിഡ്‌സണ് കോര്‍ണര്‍, ചെറുകുളം, കൊയിലാണ്ടി, ബാലുശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി, വടകര, കോടഞ്ചേരി എന്നീ സ്ഥലങ്ങളിലും മൗനപ്രാര്‍ത്ഥനയും ദീപം തെളിയിച്ചു കൊണ്ട് അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

വീടുകളില്‍ ദീപം തെളിയിച്ചു കൊണ്ട് സൈനികരുടെ കുടുംബങ്ങളും പുല്‍വാമ ഓര്‍മ ദിനത്തില്‍ പങ്കുചേര്‍ന്നു. കോഴിക്കോട് ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് & കെയര്‍ന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ യോഗം ഉള്ളിയേരിയില്‍ അത്തോളി സബ് ഇന്‍സ്പെക്ടര്‍ ഷാജി ദീപം തെളിയിച്ചു കൊണ്ടു ഉദ്ഘാടനം ചെയ്തു.

ഫെബിന്‍ കൊളത്തൂര്‍ അധ്യക്ഷനായി. പ്രമോദ് ചീക്കിലോട് അനുസ്മരണ പ്രഭാഷണം നടത്തി. സുധീഷ് കുന്നത്തറ സ്വാഗതവും സിനീഷ് ഉള്ളിയേരി നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുപ്പത്തോളം കാലിക്കറ്റ് ഡിഫെന്‍സ് മെമ്പര്‍മാരും വ്യാപാരികളും പൊതുജനങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26611/a-memorial-meeting-was-held-on-pulwama-remembrance-day-in-ulliyeri)