---
title: "ഊര്‍ജ്ജിത കൗമാരം; പേരാമ്പ്ര ബ്ലോക്ക് തല ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "energetic adolescence; Perambra block head camp organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266135/energetic-adolescence-perambra-block-head-camp-organized"
published_at: "2025-01-27T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797327274f2b_vengapatta.jpg"
keywords: []
---

# ഊര്‍ജ്ജിത കൗമാരം; പേരാമ്പ്ര ബ്ലോക്ക് തല ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി പുലര്‍കാലം ഊര്‍ജ്ജിത കൗമാരം പേരാമ്പ്ര ബ്ലോക്ക് തല ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി പുലര്‍കാലം ഊര്‍ജ്ജിത കൗമാരം പേരാമ്പ്ര ബ്ലോക്ക് തല ക്യാമ്പ് സംഘടിപ്പിച്ചു.

വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ വെച്ച് നടന്ന പരിപാടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പ്രിയേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ എന്‍. അബ്ദുള്‍ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് പി. സന്തോഷ് അധ്യക്ഷത വഹിച്ചു.

എംപിടിഎ പ്രസിഡന്റ് സബിത സുരേഷ്, അജിത് എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി യോഗ, എയറോബിക്‌സ്, പുലര്‍കാല വായനാ, ട്രാഫിക് ബോധവല്‍കരണം, ട്രോമാകെയര്‍, നാടന്‍പാട്ട് എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികള്‍ക്കായ് വിവിധ മേഖലയിലെ പ്രഗത്ഭരായ അധ്യാപകര്‍ പകര്‍ന്നു നല്‍കി. 5 വിദ്യാലയങ്ങളില്‍ നിന്നും നൂറോളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266135/energetic-adolescence-perambra-block-head-camp-organized)