---
title: "ദക്ഷിണേന്ത്യന്‍ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി എസ്. വിനീത് "
english_title: "won the first place in the South Indian Science Fair. s Vineet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266189/won-the-first-place-in-the-south-indian-science-fair-s-vineet"
published_at: "2025-01-27T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67975ebe67c55_prasad.jpg"
keywords: []
---

# ദക്ഷിണേന്ത്യന്‍ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി എസ്. വിനീത് 

> **Lead Summary:** **പേരാമ്പ്ര: **ദക്ഷിണേന്ത്യന്‍ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫിസിക്സ് അധ്യാപകന്‍ എസ്. വിനീത്. പോണ്ടിച്ചേരിയില്‍ വെച്ച് ജനുവരി 21 മുതല്‍ 25 വരെയായിരുന്നു മത്സരം നടന്നത്.

## Article Content

**പേരാമ്പ്ര: **ദക്ഷിണേന്ത്യന്‍ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫിസിക്സ് അധ്യാപകന്‍ എസ്. വിനീത്. പോണ്ടിച്ചേരിയില്‍ വെച്ച് ജനുവരി 21 മുതല്‍ 25 വരെയായിരുന്നു മത്സരം നടന്നത്.

ഡയറക്ടറേറ്റ് ഓഫ് സ്‌കൂള്‍ എഡ്യുക്കേഷന്‍, പുതുച്ചേരിയും വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിസ്റ്റൂട്ടും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കര്‍ണാടകം, തെലങ്കാന, ആന്ധ്രാപ്രദേശ് പുതുച്ചേരി സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള അധ്യാപകര്‍ പങ്കെടുത്ത ശാസ്ത്രമേളയില്‍ കേരള വിഭാഗത്തിലാണ് വിനീത് എസ്. ഒന്നാമതെത്തിയത്.

പഠിക്കാന്‍ വിഷമമുള്ള ഭാഗങ്ങള്‍ മോഡലുകള്‍ വെച്ച് എങ്ങനെ കുട്ടികളെ എളുപ്പത്തില്‍ പഠിപ്പിക്കാം എന്ന ചിന്തയില്‍ നിന്നാണ് വിനീത് ടീച്ചിങ് എയ്ഡിലേക്ക് എത്തുന്നത്. അതൊരു മത്സര ഇനമായി മാറിയപ്പോള്‍ സംസ്ഥാന തലത്തില്‍ നേരത്ത ഒന്നാം സ്ഥാനവും എ ഗ്രേഡും വിനീത് സ്വന്തമാക്കിയിരുന്നു.

ഒമ്പതാം ക്ലാസിലെ ഗുരുത്വാകര്‍ഷണം എന്ന പാഠഭാഗത്തിലെ അപകേന്ദ്രബലവും അഭികേന്ദ്രബലവും ആയിരുന്നു മത്സരത്തിനായി ഇത്തവണയും തെരഞ്ഞെടുത്തത്.

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായിരുന്ന കുന്ദമംഗലം ചെത്തുകടവ് ശങ്കരനാരായണന്റേയും ശ്രീജയുടേയും മകനാണ് എസ്. വിനീത്. ഭാര്യ ശ്രുതി. മകള്‍ മിഴിമാന്‍വി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266189/won-the-first-place-in-the-south-indian-science-fair-s-vineet)