---
title: "ചക്കിട്ടപാറ പഞ്ചായത്തിലെ അനധികൃത തെരുവ് കച്ചവടം  അവസാനിപ്പിക്കാന്‍  നടപടി സ്വീകരിക്കണം"
english_title: "Steps should be taken to stop illegal street vending in Chakkittapara panchayat."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266234/steps-should-be-taken-to-stop-illegal-street-vending-in-chakkittapara-panchayat"
published_at: "2025-01-27T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67979e0da15ed_1.png"
keywords: []
---

# ചക്കിട്ടപാറ പഞ്ചായത്തിലെ അനധികൃത തെരുവ് കച്ചവടം  അവസാനിപ്പിക്കാന്‍  നടപടി സ്വീകരിക്കണം

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ പഞ്ചായത്തിലെ അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി മുതുകാട് യൂണിറ്റ് കണ്‍വന്‍ഷന്‍ അധികാരികളോട്പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ പഞ്ചായത്തിലെ അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി മുതുകാട് യൂണിറ്റ് കണ്‍വന്‍ഷന്‍ അധികാരികളോട്പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.

ചക്കിട്ടപാറ പഞ്ചായത്തില്‍ മുതുകാട് ടൗണില്‍ ഉള്‍പെടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത് പഞ്ചായത്തിലെ മുഴുവന്‍ അങ്ങാടികളിലും അനധികൃത തെരുവ് കച്ചവടം നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡ് സ്ഥാപിക്കുന്നതിന് വേണ്ടി പഞ്ചായത്ത് അധികാരികള്‍ക്ക് നിവേദനം കൊടുക്കാന്‍ കണ്‍വന്‍ഷനില്‍ യോഗം തീരുമാനിച്ചു. 

ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടി.കെ സത്യന്‍ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡണ്ട് എ.എന്‍ കുഞ്ഞിരാമന്‍ മുഖ്യപ്രഭാഷണം നടത്തി ഇ എ ജയിംസ് സ്വാഗതം പറഞ്ഞു പി.ടി വില്‍സണ്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266234/steps-should-be-taken-to-stop-illegal-street-vending-in-chakkittapara-panchayat)