---
title: "സൗജന്യ കേള്‍വി,സംസാര വൈകല്ല്യ   രോഗനിര്‍ണയ ക്യാമ്പ് നടത്തി"
english_title: "Free listening, speech disability   A diagnosis camp was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266241/free-listening-speech-disability-a-diagnosis-camp-was-held"
published_at: "2025-01-27T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797a3aa18011_1.png"
keywords: []
---

# സൗജന്യ കേള്‍വി,സംസാര വൈകല്ല്യ   രോഗനിര്‍ണയ ക്യാമ്പ് നടത്തി

> **Lead Summary:** **പേരാമ്പ്ര: **റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി കല്ലോട് ഭാവന തിയേറ്റേഴ്സും ഹിയറിങ്ങ് പ്ലസ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറാപ്പി ക്ലിനിക് പേരാമ്പ്രയും സംയുക്തമായി സൗജന്യ കേള്‍വി, സംസാര വൈകല്യ പരിശോധന രോഗനിര്‍ണയ ക്യാമ്പ് നടത്തി.

## Article Content

**പേരാമ്പ്ര: **റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി കല്ലോട് ഭാവന തിയേറ്റേഴ്സും ഹിയറിങ്ങ് പ്ലസ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറാപ്പി ക്ലിനിക് പേരാമ്പ്രയും സംയുക്തമായി സൗജന്യ കേള്‍വി, സംസാര വൈകല്യ പരിശോധന രോഗനിര്‍ണയ ക്യാമ്പ് നടത്തി.

വരുണ്‍.ബി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഭാവന തിയേറ്റേഴ്സ് സെക്രട്ടറി ബബിലേഷ് കുമാര്‍ അധ്യക്ഷനായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം കെ.എന്‍ ശാരദ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഭാവന തിയേറ്റേഴ്‌സില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ സീനിയര്‍ ഓഡിയോളജിസ്റ്റ് ടി ദീപക് കേള്‍വിക്കുറവും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. പി.എസ് വിനോദ്, സി.കെ മിഥുന്‍ എന്നിവറം സംസാരിച്ചു. ക്യാമ്പില്‍ നൂറില്‍ അധികം പേര്‍പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266241/free-listening-speech-disability-a-diagnosis-camp-was-held)