---
title: "പുറ്റാട് ചെറുകുന്ന് തലച്ചില്ലോന്‍ പരദേവത  ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി"
english_title: "Puttad Cherukunnu Thalachillon Paradevatha  Thira Mahotsavam flagged off at the temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266243/puttad-cherukunnu-thalachillon-paradevatha-thira-mahotsavam-flagged-off-at-the-temple"
published_at: "2025-01-27T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797a5d9a565f_1.png"
keywords: []
---

# പുറ്റാട് ചെറുകുന്ന് തലച്ചില്ലോന്‍ പരദേവത  ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

> **Lead Summary:** **പേരാമ്പ്ര:** പുറ്റാട് ചെറുകുന്ന് തലച്ചില്ലോന്‍ പരദേവതാ ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി പാറക്കില്ലത്ത് വാമനന്‍ നമ്പൂതിരി ,അവകാശി ചന്ദ്രന്‍ ചോലക്കല്‍ കാര്‍മ്മികത്വം വഹിച്ചു.

## Article Content

**പേരാമ്പ്ര:** പുറ്റാട് ചെറുകുന്ന് തലച്ചില്ലോന്‍ പരദേവതാ ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി പാറക്കില്ലത്ത് വാമനന്‍ നമ്പൂതിരി ,അവകാശി ചന്ദ്രന്‍ ചോലക്കല്‍ കാര്‍മ്മികത്വം വഹിച്ചു.

വട്ടക്കണ്ടി കുമാരന്‍, ഒ.ടി കുമാരന്‍, വി.കെ നാരായണന്‍, രാജന്‍ കക്കുടുമ്പില്‍, ശ്രീധരന്‍ മറുവാലയില്‍, വി.കെ കുഞ്ഞിക്കണ്ണന്‍, ശങ്കരന്‍ കടുക്കാട്, കെ.കെ ബാലന്‍, കുഞ്ഞിക്കണാരന്‍, എം.കെ ദിനേശന്‍ , ശങ്കരന്‍ തട്ടാം കണ്ടി, കെ.കെ കണാരന്‍, കുഞ്ഞിക്കണ്ണന്‍ തയ്യുള്ളതില്‍, കെ.കെ ജനാര്‍ദ്ദനന്‍, ദാസന്‍ തട്ടാച്ചേരി, മോഹനന്‍, എം.കെ മനോജന്‍, കണ്ണന്‍, സുജന്‍, വി.കെ ഷാജി , ശാന്തീപ്,ബിജു, കെ.കെ രാജേഷ്, സുധി, ചന്ദ്രശേഖരന്‍, കെ.കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഉത്സവം ഫിബ്രവരി 2-ന് തുടങ്ങി 3ന് സന്ധ്യക്ക് സമാപിക്കും. 2-ന് രാവിലെ വെള്ളാട്ട്, ഉച്ചക്ക് അന്നദാനം, വൈകുന്നേരം ഇളനീര്‍ക്കുല വരവ്, വാളെഴുന്നള്ളത്തം, രാത്രി വെള്ളാട്ട്, വിളക്കുമാടം വരവ്, വെള്ളകെട്ടും തേങ്ങല്ലേറും, പ്രദേശിക കലാ പരിപാടി, വട്ടം പിടിതിറ, പന്തം പിടിതിറ, പീലി തിറ, ചാന്ത് തിറ .3 - ന് വൈകുന്നേരം വെള്ളാട്ട്, ഉപ്പും താണ്ടി വരവ്, താലപ്പൊലി എന്നിവനടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266243/puttad-cherukunnu-thalachillon-paradevatha-thira-mahotsavam-flagged-off-at-the-temple)