---
title: "യാത്ര കല്‍പത്തൂര്‍ നേത്ര പരിശോധന   മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Yatra Kalpathoor Eye Examination   Medical camp organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266245/yatra-kalpathoor-eye-examination-medical-camp-organized"
published_at: "2025-01-27T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797a9aa3546e_1.png"
keywords: []
---

# യാത്ര കല്‍പത്തൂര്‍ നേത്ര പരിശോധന   മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** യാത്ര ക്ലബ്ബ് കല്‍പത്തൂര്‍ സൗജന്യ നേത്ര പരിശോധന, മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര സൈമണ്‍ കണ്ണാശുപത്രിയുടെയും കെയര്‍ പ്ലസ് ലബോറട്ടറിയുടെയും സഹകരണത്തോടെ കല്‍പത്തൂര്‍ വായനശാലയില്‍ വെച്ച് നടന്ന ക്യാമ്പില്‍ നിരവധി ആളുകള്‍ പരിശോധന നടത്തി.

## Article Content

**പേരാമ്പ്ര:** യാത്ര ക്ലബ്ബ് കല്‍പത്തൂര്‍ സൗജന്യ നേത്ര പരിശോധന, മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര സൈമണ്‍ കണ്ണാശുപത്രിയുടെയും കെയര്‍ പ്ലസ് ലബോറട്ടറിയുടെയും സഹകരണത്തോടെ കല്‍പത്തൂര്‍ വായനശാലയില്‍ വെച്ച് നടന്ന ക്യാമ്പില്‍ നിരവധി ആളുകള്‍ പരിശോധന നടത്തി.

നൊച്ചാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗീത നന്ദനം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍ സജിത്ത് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ചിനോയ്, യാത്ര സെക്രട്ടറി സലിം മിലാസ്, വൈസ് പ്രസിഡന്റ് പി.സി ബാലചന്ദ്രന്‍ ദീപ്തി, അഖിലേഷ്, ഹര്‍ഷക്, ഹരികൃഷ്ണന്‍, സി ജയദാസന്‍, വി.ഡി ദിനൂജ്, നൗഷാദ് കുന്നത്ത് സംസാരിച്ചു.

വി രാമചന്ദ്രന്‍, എം.കെ ഷൈജു, ടിപി സുനില്‍ കുമാര്‍, കെ.ടി മനോജ് കുമാര്‍, സനൂപ് സാകേത് ക്യാമ്പിന്‌ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266245/yatra-kalpathoor-eye-examination-medical-camp-organized)