---
title: "വൈറ്റ് ഗാര്‍ഡ് ദ്വിദിന പരിശീലന ക്യാമ്പ് സമാപനമായി"
english_title: "White Guard two-day training camp concludes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266390/white-guard-two-day-training-camp-concludes"
published_at: "2025-01-28T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798a8afa751c_firos.JPG"
keywords: []
---

# വൈറ്റ് ഗാര്‍ഡ് ദ്വിദിന പരിശീലന ക്യാമ്പ് സമാപനമായി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ദ്വിദിന പരിശീലന ക്യാമ്പ് സമാപിച്ചു. പൂനൂര്‍ കാരുണ്യ തീരം കെ എസ് മൗലവി നഗറില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ദ്വിദിന പരിശീലന ക്യാമ്പ് സമാപിച്ചു. പൂനൂര്‍ കാരുണ്യ തീരം കെ എസ് മൗലവി നഗറില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ വൈറ്റ് ഗാര്‍ഡ് സംവിധാനം കഴിഞ്ഞ ആറ് വര്‍ഷക്കാലം കൊണ്ട് നിര്‍വ്വഹിച്ചത് കേരളത്തിന്റെ സാമൂഹ്യ പുനര്‍ നിര്‍മിതി ആണെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സലീം മിലാസ്, ഷമീര്‍ ബാവ, എം നസീഫ് കൊടുവള്ളി, പി.എച്ച് ഷമീര്‍, ഷാഫി സഖരിയ, ഷംസുദ്ദിന്‍ വടക്കയില്‍, സഈദ് അയനിക്കല്‍, പി.വി മുഹമ്മദ്, മുഹമ്മദ് മുയിപ്പോത്ത്, കെ. അബ്ദുല്‍ മജീദ്, എ. മുഹമ്മദ് സ്വാലിഹ് തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266390/white-guard-two-day-training-camp-concludes)