---
title: "ഫോറസ്ട്രി ക്ലബ്ബിന്റെ ഉദ്ഘാടനം പേരാമ്പ്ര എയുപി സ്‌കൂള്‍ നടന്നു"
english_title: "Perambra AUP School inaugurated the Forestry Club"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266397/perambra-aup-school-inaugurated-the-forestry-club"
published_at: "2025-01-28T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798a7ab6126c_cpa.jpg"
keywords: []
---

# ഫോറസ്ട്രി ക്ലബ്ബിന്റെ ഉദ്ഘാടനം പേരാമ്പ്ര എയുപി സ്‌കൂള്‍ നടന്നു

> **Lead Summary:** **പേരാമ്പ്ര: **സംസ്ഥാന വനം വകുപ്പ് സ്‌കൂളുകളില്‍ ആരംഭിച്ച ഫോറസ്ട്രി ക്ലബ്ബിന്റെ ഉദ്ഘാടനം പേരാമ്പ്ര എയുപി സ്‌കൂളില്‍ നടന്നു. വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വനം-വന്യജീവി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ഫോറസ്ട്രി ക്ലബ്.

## Article Content

**പേരാമ്പ്ര: **സംസ്ഥാന വനം വകുപ്പ് സ്‌കൂളുകളില്‍ ആരംഭിച്ച ഫോറസ്ട്രി ക്ലബ്ബിന്റെ ഉദ്ഘാടനം പേരാമ്പ്ര എയുപി സ്‌കൂളില്‍ നടന്നു. വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വനം-വന്യജീവി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ഫോറസ്ട്രി ക്ലബ്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 1151 ഫോറസ്ട്രി ക്ലബ്ബുകളാണ് വനം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്ലബ്ബുകളിലെ അംഗങ്ങളുടെ എണ്ണം അരലക്ഷത്തിനടുത്ത് വരും. പരിസ്ഥിതി സംരക്ഷണത്തില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ വലിയൊരു വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുന്നു എന്നത് ഫോറസ്ട്രി ക്ലബ്ബിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

പേരാമ്പ്ര എയുപി സ്‌കൂളില്‍ സോഷ്യല്‍ ഫോറസ്റ്ററി അസിസ്റ്റന്റ്  കണ്‍സര്‍വേറ്റര്‍ സത്യപ്രഭ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പി. ജോന അധ്യക്ഷത വഹിച്ചു. ടി. സുരേഷ് ബോധവല്‍ക്കരണ ക്ലാസ് എടുത്തു.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.പി സജീവ്, പിടിഎ പ്രസിഡണ്ട് വി.എം മനേഷ്, സി.പി.എ. അസീസ്, ബീരാന്‍ കുട്ടി, സി. അനൂപ്കുമാര്‍, എന്‍.കെ ഇബ്രായി, പി. ജെലീസ്, കെ.എല്‍ ഷിജില, എം.സി മഞ്ജുള, അഭിന്‍ ഷംസ്, എന്‍.പി അബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ പി.പി മധു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കണ്‍വീനര്‍ കെ.എം. സാജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266397/perambra-aup-school-inaugurated-the-forestry-club)