---
title: "പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയുടെ ടയര്‍ മോഷണം പോയതായി പരാതി."
english_title: "A complaint was received that the tire of a tipper lorry parked in Perambra had been stolen."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266416/a-complaint-was-received-that-the-tire-of-a-tipper-lorry-parked-in-perambra-had-been-stolen"
published_at: "2025-01-28T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798bc51f3aaf_lori.JPG"
keywords: []
---

# പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയുടെ ടയര്‍ മോഷണം പോയതായി പരാതി.

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്രയില്‍ ജോലിസ്ഥലത്ത് നിര്‍ത്തിയിട്ട ലോറിയുടെ സ്റ്റെപ്പിനി ടയര്‍ മോഷണം പോയതായി പരാതി. കോഴിക്കോട് ആര്‍ക്കേഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 11 ബിഎന്‍ 0092 നമ്പര്‍ നിസ്സാന്‍ ടിപ്പര്‍ ലോറിയുടെ ടയര്‍ ആണ് മോഷണം പോയത്.

## Article Content

**പേരാമ്പ്ര**: പേരാമ്പ്രയില്‍ ജോലിസ്ഥലത്ത് നിര്‍ത്തിയിട്ട ലോറിയുടെ സ്റ്റെപ്പിനി ടയര്‍ മോഷണം പോയതായി പരാതി. കോഴിക്കോട് ആര്‍ക്കേഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 11 ബിഎന്‍ 0092 നമ്പര്‍ നിസ്സാന്‍ ടിപ്പര്‍ ലോറിയുടെ ടയര്‍ ആണ് മോഷണം പോയത്.

പേരാമ്പ്ര ഹൈസ്‌കൂള്‍ ഗ്രൗണ്ടിന്റെ നവീകരണ പ്രവൃത്തിക്ക് എത്തിയതായിരുന്നു ലോറി. ജോലി കഴിഞ്ഞ് ലോറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തന്നെ വെക്കാറാണ് പതിവ്. പിറ്റേന്ന് ഡ്രൈവര്‍ തിരികെ എത്തിയപ്പോഴാണ് ടയര്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266416/a-complaint-was-received-that-the-tire-of-a-tipper-lorry-parked-in-perambra-had-been-stolen)