---
title: "പന്നിക്കോട്ടൂരില്‍ മഞ്ഞള്‍ വിളവെടുപ്പുത്സവം നടന്നു"
english_title: "Turmeric Harvest Festival Held In Pannikkottoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266476/turmeric-harvest-festival-held-in-pannikkottoor"
published_at: "2025-01-28T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798f83867eaa_1.png"
keywords: []
---

# പന്നിക്കോട്ടൂരില്‍ മഞ്ഞള്‍ വിളവെടുപ്പുത്സവം നടന്നു

> **Lead Summary:** **പെരുവണ്ണാമുഴി: **പെരുവണ്ണാമുഴി പന്നിക്കോട്ടൂരില്‍ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം കര്‍ഷക കൂട്ടായ്മകളുമായി ചേര്‍ന്ന് നടത്തിയ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി.

## Article Content

**പെരുവണ്ണാമുഴി: **പെരുവണ്ണാമുഴി പന്നിക്കോട്ടൂരില്‍ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം കര്‍ഷക കൂട്ടായ്മകളുമായി ചേര്‍ന്ന് നടത്തിയ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി.

സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ പട്ടിക ജാതി വികസന പദ്ധതിക്ക് കീഴില്‍ IISR പ്രഗതി എന്ന ഇനമാണ് കൃഷി ചെയ്തത്. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് അംഗം എം.എം പ്രദീപന്റെ നേതുത്വത്തില്‍ ' വരദ കാന്തി, ഗ്രാമശ്രീ എന്നീ ഗ്രൂപ്പുകള്‍ വഴി നടത്തിയ കൃഷിക്ക് ശ്രാസ്ത്രജ്ഞരായ ഡോ. ലിജോ തോമസ്, ഡോ ആരതി, ഡോ.വി.കെ സജേഷ്  എന്നിവര്‍ സാങ്കേതിക മാര്‍ഗ നിര്‍ദേശം നല്‍കി.

കണ്ണൂര്‍ ഇരിട്ടി ആസ്ഥാനമായുള്ള ബയോ മൗണ്ടെയ്ന്‍ ഫാര്‍മര്‍ പ്രൊസ്യൂസര്‍ ഓര്‍ഗനൈസേഷന്‍ വിപണന സഹായം നല്‍കാന്‍ തയ്യാറായിട്ടുണ്ട്. വിളവെടുപ്പുത്സസവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ ഉത്ഘാടനം ചെയ്തു. എം.എം  പ്രദീപന്‍, ഡേ.കെ. കണ്ടി യണ്ണന്‍ (പ്രിൻസിപ്പാൾ,സയന്റിസ്റ്), ഡോ. സജേഷ് വി.കെ (സീനിയർ സയന്റിസ്റ്). ഡോ . എസ്. ആരതി (സയന്റിസ്റ്) പി.സി.  സുരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266476/turmeric-harvest-festival-held-in-pannikkottoor)