---
title: " മേധ ഇഷാനിയെ അനുമോദിച്ചു"
english_title: " Medha congratulates Ishani"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266480/medha-congratulates-ishani"
published_at: "2025-01-28T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798fb7886724_1.png"
keywords: []
---

#  മേധ ഇഷാനിയെ അനുമോദിച്ചു

> **Lead Summary:** **പേരാമ്പ്ര:** ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്, കലാം വേള്‍ഡ് റെക്കോര്‍ഡ്, ടാലന്റ് ഹണ്ട് സര്‍ട്ടിഫിക്കറ്റ്, തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥിനി മേധ ഇഷാനിയെ പുളീക്കണ്ടിമoപ്പുര മുത്തപ്പന്‍ ക്ഷേത്രക്കമ്മിറ്റി അനുമോദിച്ചു.

## Article Content

**പേരാമ്പ്ര:** ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്, കലാം വേള്‍ഡ് റെക്കോര്‍ഡ്, ടാലന്റ് ഹണ്ട് സര്‍ട്ടിഫിക്കറ്റ്, തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥിനി മേധ ഇഷാനിയെ പുളീക്കണ്ടിമoപ്പുര മുത്തപ്പന്‍ ക്ഷേത്രക്കമ്മിറ്റി അനുമോദിച്ചു.

ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം.കെ.ചന്ദ്രന്‍ ഷാളണിയിച്ച് ഉപഹാര സമര്‍പ്പണം നടത്തി. ചടങ്ങില്‍ ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് എം.കെ.കൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.

ജയപ്രകാശ് മരുതേരി ,ശശിധരന്‍ പൊയില്‍, കെ.ഗോപാലകൃഷ്ണന്‍ വെള്ളച്ചാലില്‍ നാരായണന്‍, പൊയില്‍ രാഘവന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266480/medha-congratulates-ishani)