---
title: "മികച്ച കര്‍ഷകന്‍ കെ.ടി പത്മനാഭന്  ആവള പൗരാവലിയുടെ സ്വീകരണം നല്‍കി"
english_title: "Best Farmer K.T. Padmanabhan  Avala gave a reception to the pouravali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266483/best-farmer-kt-padmanabhan-avala-gave-a-reception-to-the-pouravali"
published_at: "2025-01-28T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798ff607c093_1.png"
keywords: []
---

# മികച്ച കര്‍ഷകന്‍ കെ.ടി പത്മനാഭന്  ആവള പൗരാവലിയുടെ സ്വീകരണം നല്‍കി

> **Lead Summary:** **കോഴിക്കോട്: **മികച്ച കര്‍ഷകനുള്ള സംസ്ഥാന സഹകരണ ബാങ്കിന്റെ അവാര്‍ഡ് നേടിയ ആവളയിലെ കെ ടി പത്മനാഭന് എളറങ്കോട്ട് താഴ പാടശേഖരണ സമിതിയുടെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കി. കുനിയില്‍ മുക്കില്‍ നിന്നും ഘോഷയാത്രയോടെ ആരംഭിച്ച സ്വീകരണ പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്: **മികച്ച കര്‍ഷകനുള്ള സംസ്ഥാന സഹകരണ ബാങ്കിന്റെ അവാര്‍ഡ് നേടിയ ആവളയിലെ കെ ടി പത്മനാഭന് എളറങ്കോട്ട് താഴ പാടശേഖരണ സമിതിയുടെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കി. കുനിയില്‍ മുക്കില്‍ നിന്നും ഘോഷയാത്രയോടെ ആരംഭിച്ച സ്വീകരണ പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അജിത അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉപഹാര സമര്‍പ്പണവും ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് പൊന്നാടയും അണിയിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സജിവന്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.എം ബിജിഷ, എം.എം രഘുനാഥ്, ആര്‍.പി ഷോഭിഷ്, വിജയന്‍ ആവള, കെ ബാബു, പ്രമോദ് ദാസ് ആവള, കെ അപ്പുക്കുട്ടി, ബി.എം മൂസ്സ, എം.പി ശ്രീധരന്‍, പി.ഇ രവി, കെ.കെ ചന്ദ്രന്‍, പി.ഇ ഗംഗാധരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ഷൈനി പ്രകാശ് ആവളയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ട്, നാട്ടിപ്പാട്ട് തുടങ്ങിയ കലാ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266483/best-farmer-kt-padmanabhan-avala-gave-a-reception-to-the-pouravali)