---
title: "ചാനിയം കടവ് ഫെസ്റ്റ് ; ലോഗോ പ്രകാശനം"
english_title: "Chanium Kadav Fest; Logo release"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266581/chanium-kadav-fest-logo-release"
published_at: "2025-01-29T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799cec44c77c_prekashanam.jpg"
keywords: []
---

# ചാനിയം കടവ് ഫെസ്റ്റ് ; ലോഗോ പ്രകാശനം

> **Lead Summary:** **ചാനിയം കടവ്: **പുലയര്‍ കണ്ടി തേവര്‍ വെള്ളന്‍ മുത്തപ്പന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 15 മുതല്‍ 23 വരെ നടക്കുന്ന ചാനിയം കടവ് ഫെസ്റ്റ് 2025 ന്റെ ലോഗോ പ്രകാശനം ചെയ്തു.

## Article Content

**ചാനിയം കടവ്: **പുലയര്‍ കണ്ടി തേവര്‍ വെള്ളന്‍ മുത്തപ്പന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 15 മുതല്‍ 23 വരെ നടക്കുന്ന ചാനിയം കടവ് ഫെസ്റ്റ് 2025 ന്റെ ലോഗോ പ്രകാശനം ചെയ്തു.

സ്വാഗതസംഘം ചെയര്‍മാന്‍ കുണ്ടാറ്റില്‍ മൊയ്തു പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സ്വാഗതസംഘം ഖജാന്‍ജി പ്രജീഷ് നിടുംകുനി അധ്യക്ഷത വഹിച്ചു.

ടി.കെ ബാലന്‍, സന്ദീപ് കോമത്ത്, എം.പി അസീസ്, വടയക്കണ്ടി നാരായണന്‍, പനച്ചിക്കണ്ടി ഹമീദ്, എ.കെ അബ്ദുല്ല, കെ.വി ശ്രീലേഷ്, എം.കെ അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ശശീന്ദ്രന്‍ കുന്നത്ത് സ്വാഗതം കെ.എം ലിബീഷ് നന്ദിയും പറഞ്ഞു.

ഫെസ്റ്റിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര, അമ്മ്യൂസ്‌മെന്റ് പാര്‍ക്ക്, ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം, ഫുഡ് ഫെസ്റ്റ്, വിവിധ സ്റ്റാളുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടാവും.

ഫെസ്റ്റിന്റെ ഭാഗമായി സ്റ്റാളുകള്‍ ആവശ്യമുള്ളവര്‍ 97479 18484 എന്ന നമ്പറില്‍ ജനറല്‍ കണ്‍വീനര്‍ ബന്ധപ്പെടണം എന്ന് സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266581/chanium-kadav-fest-logo-release)