---
title: "ഗ്രാമസഭ യോഗം സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്"
english_title: "Perambra Block Panchayat organizes Gram Sabha meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266601/perambra-block-panchayat-organizes-gram-sabha-meeting"
published_at: "2025-01-29T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799dbe482a54_GRAMASABA.JPG"
keywords: []
---

# ഗ്രാമസഭ യോഗം സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 25 -26 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ബ്ലോക്ക് ഗ്രാമസഭ സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉല്‍ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 25 -26 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ബ്ലോക്ക് ഗ്രാമസഭ സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉല്‍ഘാടനം ചെയ്തു.

ബിഡിഒ പി.ഖാദര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ്പ്രസിഡണ്ട് സി.കെ പാത്തുമ്മ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ കെ. സജീവന്‍ പദ്ധതി രൂപരേഖ അവതരിപ്പിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര .ക്ഷേമ സമിതി ചെയര്‍മാന്‍ പി.കെ. രജിത,ബ്ലോക്ക് അംഗങ്ങളായ കെ.കെ. വിനോദന്‍,പി.ടി അഷറഫ്, കെ. അജിത, കെ.കെ ലിസി, പ്രഭാശങ്കര്‍, ഗിരിജശശി, വഹീദ പാറേമല്‍,സി.എം സനാതനന്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍,ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266601/perambra-block-panchayat-organizes-gram-sabha-meeting)