---
title: "  തൊഴില്‍ സ്ഥാപനങ്ങളില്‍  മിനിമം വേജസ്സ് നടപ്പിലാക്കുക"
english_title: "  In employment institutions  Implement minimum wages"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266707/in-employment-institutions-implement-minimum-wages"
published_at: "2025-01-29T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a3507221b1_1.png"
keywords: []
---

#   തൊഴില്‍ സ്ഥാപനങ്ങളില്‍  മിനിമം വേജസ്സ് നടപ്പിലാക്കുക

> **Lead Summary:** **പേരാമ്പ്ര:** മുഴുവന്‍ സ്ഥാപനങ്ങളിലും മിനിമം വേജസ്സ് നടപ്പിലാക്കണമെന്ന് ഷോപ്പ് സ്& കമഴ്‌സ്യല്‍ എംപ്ലോയിസ് സിഐടിയു ഏരിയ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** മുഴുവന്‍ സ്ഥാപനങ്ങളിലും മിനിമം വേജസ്സ് നടപ്പിലാക്കണമെന്ന് ഷോപ്പ് സ്& കമഴ്‌സ്യല്‍ എംപ്ലോയിസ് സിഐടിയു ഏരിയ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കണ്‍വന്‍ഷന്‍ സിഐടിയു ഏരിയ പ്രസിഡണ്ട് ടി.കെ ലോഹിതാക്ഷന്‍ ഉദ്ഘാടനം ചെയ്തു. യുനിയന്‍ ജില്ല ജനറല്‍ സിക്രട്ടറി കെ.പി സജീഷ്, ശശികുമാര്‍ പേരാമ്പ്ര, എന്‍.കെ ലാല്‍,ടി.പി മഞ്ജുള  എന്നിവര്‍ സംസാരിച്ചു.

രാമചന്ദ്രന്‍ എം.ബി സ്വാഗതവും ബിനില്‍ രാജ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രസിഡന്റ് എന്‍.കെ ലാല്‍ വൈസ് പ്രസിഡണ്ടുമാര്‍ ബിജു കൂത്താളി, സതീഷ് കുമാര്‍, ബിനു നിത്യാനന്ദ, സിക്രട്ടറിയായി എം.ബി രാമചന്ദ്രനെയും ജോയിന്റ് സി ക്രട്ടറിമാരായി ബിനില്‍രാജ്, ശ്രീനിവാസന്‍ വി.സി ഗീത മേപ്പയൂര്‍ ട്രഷറായി പി രാജീവനെയുംതിരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266707/in-employment-institutions-implement-minimum-wages)