---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സായം പ്രഭാ ഹോം ശാധ്വലം നാടിന് സമര്‍പ്പിച്ചു "
english_title: "Perambra Grama Panchayat Sayam Prabha Home was dedicated to Shadhwalam Nadu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266818/perambra-grama-panchayat-sayam-prabha-home-was-dedicated-to-shadhwalam-nadu"
published_at: "2025-01-30T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b132023bea_vkl.JPG"
keywords: []
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സായം പ്രഭാ ഹോം ശാധ്വലം നാടിന് സമര്‍പ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട സായം പ്രഭ ഹോം ശാധ്വലം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ബാലചന്ദ്രന്‍ പാറചോട്ടിന്റെ വീടാണ് പഞ്ചായത്തിനായി നല്‍കിയിട്ടുള്ളത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട സായം പ്രഭ ഹോം ശാധ്വലം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ബാലചന്ദ്രന്‍ പാറചോട്ടിന്റെ വീടാണ് പഞ്ചായത്തിനായി നല്‍കിയിട്ടുള്ളത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു മുഖ്യാതിഥിയായി പങ്കെടുത്തു.

ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശ്രീലജ പുതിയേടത്ത്, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ പ്രിയേഷ്, ബ്ലോക്ക് അംഗങ്ങളായ കെ.കെ ലിസി, പി.ടി അഷറഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദന്‍ തിരുവോത്ത്, കെ.കെ പ്രേമന്‍, എ.കെ പദ്മനാഭന്‍, അമ്മദ്, എ.കെ കരുണാകരന്‍, വി രാമചന്ദ്രന്‍, എ.കെ തറുവയി ഹാജി, ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

ജീവിത സായന്ധനത്തിലേക്ക് നീങ്ങുന്ന പ്രിയപ്പെട്ടവര്‍ക്ക് ഒന്നിച്ചിരിക്കാന്‍ ഒരിടം വിട്ടു നല്‍കിയ ബാലചന്ദ്രന്‍ പാറച്ചോട്ടിലിനെ ആദരിക്കുകയും ഗ്രാമപഞ്ചായത്തിന്റെ സ്‌നേഹോപഹാരം സമര്‍പ്പിക്കുകയും ചെയ്തു. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ കെ രേഷ്മ പദ്ധതി വിശദീകരണം നടത്തി. വമ്പിച്ച ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിന് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266818/perambra-grama-panchayat-sayam-prabha-home-was-dedicated-to-shadhwalam-nadu)