---
title: "ദൃശ്യ- ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു"
english_title: "Drishya- Arts and Cultural Theater started functioning at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266869/drishya-arts-and-cultural-theater-started-functioning-at-perambra"
published_at: "2025-01-30T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b347b349c8_ramanan.JPG"
keywords: []
---

# ദൃശ്യ- ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര **: കലാസാംസ്‌കാരിക സംഘടനയായ ദൃശ്യ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പേരാമ്പ്ര മുക്കള്ളില്‍ ഡാഫുഡില്‍സ് ഓഡിറ്റോറിയം കേന്ദ്രമാക്കി ദൃശ്യ- ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ തിയേറ്റര്‍ 'മാജിക് സില്‍സില, എന്ന ആദ്യ പരിപാടിയോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

## Article Content

**പേരാമ്പ്ര **: കലാസാംസ്‌കാരിക സംഘടനയായ ദൃശ്യ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പേരാമ്പ്ര മുക്കള്ളില്‍ ഡാഫുഡില്‍സ് ഓഡിറ്റോറിയം കേന്ദ്രമാക്കി ദൃശ്യ- ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ തിയേറ്റര്‍ 'മാജിക് സില്‍സില, എന്ന ആദ്യ പരിപാടിയോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഡോ പീയൂഷ് എം നമ്പൂതിരിപ്പാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രദേശത്തിന്റെ സമൂഹ്യ -സാംസ്‌കാരിക വളര്‍ച്ചക്ക് ദൃശ്യ ഒരു മുതല്‍ കൂട്ടാണെന്ന് അദേഹം പറഞ്ഞു. ദൃശ്യ പ്രസിഡണ്ട് വി.എസ് രമണന്‍ അധ്യക്ഷത വഹിച്ചു. മാതാ പേരാമ്പ്ര സിഇഒ കനകദാസ് ആശംസാ പ്രസംഗം നടത്തി.

ദൃശ്യ ജനറല്‍ സെക്രട്ടറി കെ.കെ ഗംഗാധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ദൃശ്യ ഡയറക്ടറും വാര്‍ഡ് അമേവുമായ വിനിത മനോജ് നന്ദിയും പറഞ്ഞു. നാനൂറ്റി അന്‍പത് അംഗങ്ങളടങ്ങുന്ന സദസ്സില്‍ സുധീര്‍ മാടക്കത്തും സംഘവും ചേര്‍ന്ന് അവതരിപ്പിച്ച മാജിക് ഷോ ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266869/drishya-arts-and-cultural-theater-started-functioning-at-perambra)