---
title: " കൂനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി "
english_title: "Padikkal Bhagwati Temple flagged off the six-day festival at Sri Kuni"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26693/padikkal-bhagwati-temple-flagged-off-the-six-day-festival-at-sri-kuni"
published_at: "2022-02-16T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620ca80b361c4_0000 WATERMARK.jpg"
keywords: []
---

#  കൂനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി 

> **Lead Summary:** ** പാലേരി:** കൂനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. 2022 ഫെബ്രുവരി 19,20,21 തിയ്യതികളില്‍ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആറാട്ട് മഹോത്സവം നടത്തപ്പെടുന്നു. മൂന്ന് ദിവസങ്ങളിലും രാവിലെ അഞ്ചുമണിക്ക് ക്ഷേത്ര ചടങ്ങുകള്‍ ഉണ്ടായിരിക്കും.

## Article Content

** പാലേരി:** കൂനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. 2022 ഫെബ്രുവരി 19,20,21 തിയ്യതികളില്‍ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആറാട്ട് മഹോത്സവം നടത്തപ്പെടുന്നു. മൂന്ന് ദിവസങ്ങളിലും രാവിലെ അഞ്ചുമണിക്ക് ക്ഷേത്ര ചടങ്ങുകള്‍ ഉണ്ടായിരിക്കും.

ദീപാരാധന, ചുറ്റെഴുന്നള്ളത്ത്, തായമ്പക, പൂരക്കളി, കളമെഴുത്തും പാട്ടും, കളത്തിലാട്ടം, കളം മായ്ക്കല്‍ തുടങ്ങി മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളോടെയാണ് ആറാട്ട് മഹോത്സവം നടത്തുക. വിശേഷാല്‍ ദിവസങ്ങളില്‍ അന്നദാനവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26693/padikkal-bhagwati-temple-flagged-off-the-six-day-festival-at-sri-kuni)