---
title: "പേരാമ്പ്ര താലൂക്ക് അനുവദിക്കണമെന്ന് എസ്ഡിപിഐ"
english_title: "SDPI Demands Permission For Perambra Taluk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266968/sdpi-demands-permission-for-perambra-taluk"
published_at: "2025-01-30T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b9915daec8_1.png"
keywords: []
---

# പേരാമ്പ്ര താലൂക്ക് അനുവദിക്കണമെന്ന് എസ്ഡിപിഐ

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര താലൂക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി നടത്തിയ ഒപ്പ് ശേഖരം റവന്യു വകുപ്പ് മന്ത്രി കെ രാജന് നിയോജക മണ്ഡലം പ്രസിഡണ്ട് വി. നൗഷാദ്, സെക്രട്ടറി ഹമീദ് എടവരാട് എന്നിവര്‍ കൈമാറി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര താലൂക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി നടത്തിയ ഒപ്പ് ശേഖരം റവന്യു വകുപ്പ് മന്ത്രി കെ രാജന് നിയോജക മണ്ഡലം പ്രസിഡണ്ട് വി. നൗഷാദ്, സെക്രട്ടറി ഹമീദ് എടവരാട് എന്നിവര്‍ കൈമാറി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനും, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജോസ് ടി എബ്രഹാമിനും എസ്ഡിപിഐ നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു.

കുഞ്ഞമ്മത് പേരാമ്പ്ര, അജ്മല്‍ എം.പി, അഷ്‌റഫ് മുയിപ്പോത്ത്, ഹമീദ് കടിയങ്ങാട് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266968/sdpi-demands-permission-for-perambra-taluk)