---
title: "മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു"
english_title: "Flower laying and commemoration organized on Mahatma Gandhi Martyrdom Day at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267081/flower-laying-and-commemoration-organized-on-mahatma-gandhi-martyrdom-day-at-cheruvannur"
published_at: "2025-01-31T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c7b006dcf2_jandhi.JPG"
keywords: []
---

# മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍ :** മഹാത്മ ഗാന്ധിയുടെ എഴുപത്തി എഴാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിദര്‍ശന്‍ സമിതി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റി ചെറുവണ്ണൂരില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍ :** മഹാത്മ ഗാന്ധിയുടെ എഴുപത്തി എഴാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിദര്‍ശന്‍ സമിതി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റി ചെറുവണ്ണൂരില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും പുതിയ തലമുറ ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രചാരകരാകണമെന്നും ഗാന്ധിദര്‍ശന്‍ സമതി ആവശ്യപ്പെട്ടു. പ്രമുഖ ഗാന്ധിയനും മദ്യവിരുദ്ധ പ്രവര്‍ത്തകനുമായ പട്ടയാട്ട് അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു. ഗാന്ധി ദര്‍ശന്‍ സമിതി മണ്ഡലം പ്രസിഡണ്ട് വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

ഗാന്ധിദര്‍ശന്‍ സമിതി രക്ഷാധികാരിയും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗവുമായ ടി.പി. നാരായണന്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ദളിത് കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ബ്ലോക്ക് പ്രസിഡണ്ട് പി.പി. ഗോപാലന്‍, സംസ്‌ക്കാര സാഹിതി നിയോജക മണ്ഡലം കണ്‍വീനര്‍ വിജയന്‍ ആവള എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267081/flower-laying-and-commemoration-organized-on-mahatma-gandhi-martyrdom-day-at-cheruvannur)