---
title: "കോണ്‍ഗ്രസ്സ് മഹാത്മാഗാന്ധി കുടുംബ സംഗമം നടന്നു"
english_title: "Congress Mahatma Gandhi Family Meet Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267178/congress-mahatma-gandhi-family-meet-held"
published_at: "2025-01-31T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679cf2e93ccf0_1.png"
keywords: []
---

# കോണ്‍ഗ്രസ്സ് മഹാത്മാഗാന്ധി കുടുംബ സംഗമം നടന്നു

> **Lead Summary:** **പേരാമ്പ്ര: **കോണ്‍ഗ്രസ്സ് മഹാത്മാഗാന്ധി കുടുംബ സംഗമം രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് പേരാമ്പ്ര മണ്ഡലം തല ഉദ്ഘാടനം മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ്സ് ഓഫീസില്‍ വച്ച് നടന്നു.

## Article Content

**പേരാമ്പ്ര: **കോണ്‍ഗ്രസ്സ് മഹാത്മാഗാന്ധി കുടുംബ സംഗമം രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് പേരാമ്പ്ര മണ്ഡലം തല ഉദ്ഘാടനം മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ്സ് ഓഫീസില്‍ വച്ച് നടന്നു.

ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ മധു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ വാര്‍ഡ് പ്രസിഡന്റ് ബിജു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി എസ് സുനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ കെ.സി രവീന്ദ്രന്‍, എന്‍ ഹരിദാസന്‍, കെ.പി മായിന്‍കുട്ടി, രാജന്‍ കെ ഐശ്വര്യ, കെ.പി വേണു, എന്‍.എം സത്യന്‍, പി.എം ശ്രീധരന്‍, മാത്തുക്കുടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267178/congress-mahatma-gandhi-family-meet-held)