---
title: "ഗാന്ധി സ്മാരക  ബസ് കാത്തിരിപ്പ് കേന്ദ്രം നാടിനായി സമര്‍പ്പിച്ചു."
english_title: "The Gandhi Memorial Bus Stop was dedicated to the nation."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267314/the-gandhi-memorial-bus-stop-was-dedicated-to-the-nation"
published_at: "2025-02-01T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679df3f4a1aad_buskattirip.JPG"
keywords: []
---

# ഗാന്ധി സ്മാരക  ബസ് കാത്തിരിപ്പ് കേന്ദ്രം നാടിനായി സമര്‍പ്പിച്ചു.

> **Lead Summary:** പേരാമ്പ്ര: മഹാത്മാ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വാല്യക്കോട് കോണ്‍ഗ്രസ് കമ്മിറ്റി ശതാബ്ദി സ്മരണക്കായി ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിച്ചു.

## Article Content

പേരാമ്പ്ര: മഹാത്മാ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വാല്യക്കോട് കോണ്‍ഗ്രസ് കമ്മിറ്റി ശതാബ്ദി സ്മരണക്കായി ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിച്ചു.

ബസ് കാത്തിരിപ്പു കേന്ദ്രം, ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനംചയ്തു. രാജന്‍ നന്ദനം അധക്ഷത വഹിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് മുഖ്യ പ്രഭാഷണം നടത്തി.ശതാബ്ദി ആഘോഷതിന്റെ ഭാഗമായി കേരളത്തില്‍ കോണ്‍ഗ്രസ് നിര്‍മിച്ച ആദ്യ സ്മാരകമാണിത്

മണ്ഡലം പ്രസിഡന്റ് വി.വി ദിനേശന്‍ ,പി.എം പ്രകാശന്‍ ,ഷിജു കെ ദാസ്,ഒ.എം രാജന്‍ ,ഇ.ടി ഹമീദ് ,കെ.എം മനോജ് കുമാര്‍ ,കുഞ്ഞമ്മദ് മിന , ടി.പി ലാനിഷ്, എന്‍.കെ ബാബു,രമേശന്‍ കീരിക്കണ്ടി ,നാഗത്ത് രവി ,കെ.എം ബാബുരാജ് ,അച്യുതന്‍ കുട്ടി നായര്‍ ,പി.ഷിജിന,എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267314/the-gandhi-memorial-bus-stop-was-dedicated-to-the-nation)