---
title: "എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കിഴക്കേ നട നവീകരണം; കല്ലുപതിക്കല്‍ കര്‍മ്മം നടന്നു"
english_title: "East Walk Renovation at Elamaran Kulangara Bhagavathy Temple; The stoning ceremony took place at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267322/east-walk-renovation-at-elamaran-kulangara-bhagavathy-temple-the-stoning-ceremony-took-place-at-perambra"
published_at: "2025-02-01T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679df8cb41f7e_elamaram.jpg"
keywords: []
---

# എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കിഴക്കേ നട നവീകരണം; കല്ലുപതിക്കല്‍ കര്‍മ്മം നടന്നു

> **Lead Summary:** **പേരാമ്പ്ര:** എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം കിഴക്കേ നട നവീകരണത്തിന്റെ ഭാഗമായ കല്ലുപതിക്കല്‍ കര്‍മ്മം നടന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ ചെയര്‍മാന്‍ പടിയേരി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജന്‍ കുട്ടമ്പത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പുനരുദ്ധാരണ കമ്മറ്റി പ്രസിഡന്റ് പ്രമോദ് കുമാര്‍ ശ്രീഹരി അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം കിഴക്കേ നട നവീകരണത്തിന്റെ ഭാഗമായ കല്ലുപതിക്കല്‍ കര്‍മ്മം നടന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ ചെയര്‍മാന്‍ പടിയേരി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജന്‍ കുട്ടമ്പത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പുനരുദ്ധാരണ കമ്മറ്റി പ്രസിഡന്റ് പ്രമോദ് കുമാര്‍ ശ്രീഹരി അധ്യക്ഷത വഹിച്ചു.

മേല്‍ശാന്തി ശ്രീഹരി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. പാരമ്പര്യ ട്രസ്റ്റി എ.കെ കരുണാകരന്‍ നായര്‍, മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ലോഹ്യ, ശശികുമാര്‍ പേരാമ്പ്ര, ഇ ബാലന്‍ നായര്‍, സി. രവീന്ദ്രന്‍, ചന്ദ്രശേഖരന്‍ നാഗത്ത്, സാജു മാസ്റ്റേഴ്‌സ്, പി.സി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267322/east-walk-renovation-at-elamaran-kulangara-bhagavathy-temple-the-stoning-ceremony-took-place-at-perambra)