---
title: "ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ വാഴഗ്രാമം പദ്ധതിക്ക് തുടക്കമായി "
english_title: "Vazhagram project started in the 18th ward of Changaroth Grama Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26740/vazhagram-project-started-in-the-18th-ward-of-changaroth-grama-panchayat"
published_at: "2022-02-16T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cdcadc5a57_0000 WATERMARK.jpg"
keywords: []
---

# ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ വാഴഗ്രാമം പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** ** പാലേരി : **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പതിനെട്ടാം വാര്‍ഡില്‍ കീര്‍ത്തി, ശ്രീരംഗം കുടുംബശ്രീ എന്നിവര്‍ നടപ്പിലാക്കുന്ന വാഴഗ്രാമം സംഘകൃഷിക്ക് തുടക്കമായി. വാര്‍ഡിലെ വ്യത്യസ്ത ഇടങ്ങളില്‍ ആയിരം നേന്ത്രവാഴയാണ് പദ്ധതിയുടെ ഭാഗമായി വെച്ചുപിടിപ്പിക്കുന്നത്.

## Article Content

** പാലേരി : **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പതിനെട്ടാം വാര്‍ഡില്‍ കീര്‍ത്തി, ശ്രീരംഗം കുടുംബശ്രീ എന്നിവര്‍ നടപ്പിലാക്കുന്ന വാഴഗ്രാമം സംഘകൃഷിക്ക് തുടക്കമായി. വാര്‍ഡിലെ വ്യത്യസ്ത ഇടങ്ങളില്‍ ആയിരം നേന്ത്രവാഴയാണ് പദ്ധതിയുടെ ഭാഗമായി വെച്ചുപിടിപ്പിക്കുന്നത്.

കൃഷിക്കാവശ്യമായ വളം നനയ്ക്കാനാവശ്യമായ പമ്പ് സെറ്റ് എന്നിവ കൃഷി ഭവന്‍ മുഖേന ലഭ്യമാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിലമൊരുക്കലും മറ്റ് അനുബന്ധ സൗകര്യങ്ങളും ചെയ്യാന്‍ കഴിയും. ആയോളി ഭാഗത്ത് നേന്ത്രവാഴകന്ന് നട്ടു കൊണ്ട് വാര്‍ഡ് അംഗം സെഡ് എ. സല്‍മാന്‍ ഉദ്ഘാടനം ചെയ്തു. സുലോചന കരിങ്ങാറ്റി, ആതിര വണ്ണാര്‍ക്കണ്ടി, നിഷ ചെരിഞ്ഞ പുറത്ത്, ധന്യ ആയോളി, സിന്ധു വണ്ണാര്‍ക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26740/vazhagram-project-started-in-the-18th-ward-of-changaroth-grama-panchayat)