---
title: "പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നാളെ പൊന്‍പറ ഹില്‍സില്‍ "
english_title: "Alumni meet tomorrow at Ponpara Hills"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267411/alumni-meet-tomorrow-at-ponpara-hills"
published_at: "2025-02-01T23:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e64c698ce4_pon.jpg"
keywords: []
---

# പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നാളെ പൊന്‍പറ ഹില്‍സില്‍ 

> **Lead Summary:** **പേരാമ്പ്ര: **പടത്തുകടവ് ഹോളീഫാമിലി എച്ച്എസ്എസ്സിലെ 1996-97 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥികള്‍ നാളെ പേരാമ്പ്ര പൊന്‍പറ ഹില്‍സില്‍ ഒത്തുചേരുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **പടത്തുകടവ് ഹോളീഫാമിലി എച്ച്എസ്എസ്സിലെ 1996-97 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥികള്‍ നാളെ പേരാമ്പ്ര പൊന്‍പറ ഹില്‍സില്‍ ഒത്തുചേരുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

'ഓര്‍മ്മകള്‍ ഷെമീറിനൊപ്പം' എന്ന പേരില്‍ നടക്കുന്ന പരിപാടി എഴുത്തുകാരന്‍ രാസിത്ത് അശോകന്‍ ഉദ്ഘാടനം ചെയ്യും. മിമിക്രി കലാകാരന്‍ ഗിനീഷ് ഗോവിന്ദ്, ഗായിക ദേവനശ്രിയ എന്നിവര്‍ മുഖ്യാതിഥികളാകും.

സഹപാഠി ഷെമീറിന്റെ ഓര്‍മ്മക്കായി തണല്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണമൊരുക്കിയതായും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കെ.പി. ജയേഷ്, കെ. ഷിജു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267411/alumni-meet-tomorrow-at-ponpara-hills)