---
title: "ചൊവ്വാഴ്ച മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്"
english_title: "KSRTC strike from Tuesday "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267464/ksrtc-strike-from-tuesday"
published_at: "2025-02-02T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f111523101_ksrtc.JPG"
keywords: []
---

# ചൊവ്വാഴ്ച മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

> **Lead Summary:** **തിരുവനന്തപുരം:** ചൊവ്വാഴ്ച മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. ചൊവ്വാഴ്ചത്തെ പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തിങ്കളാഴ്ച രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ടിഡിഎഫ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം:** ചൊവ്വാഴ്ച മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. ചൊവ്വാഴ്ചത്തെ പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തിങ്കളാഴ്ച രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ടിഡിഎഫ് അറിയിച്ചു.

ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ശമ്പളവിതരണത്തില്‍പ്പോലും മാനേജ്മെന്റ് ഉറപ്പു നല്‍കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി. അജയകുമാറും ടി. സോണിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267464/ksrtc-strike-from-tuesday)