---
title: "വിട്ടു പിരിഞ്ഞ സഹപാഠികളുടെ ഓര്‍മ്മയില്‍ അവര്‍ ഒത്തുകൂടി"
english_title: "They gathered in memory of their departed classmates at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267512/they-gathered-in-memory-of-their-departed-classmates-at-perambra"
published_at: "2025-02-02T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f48deca514_ooooooooooooo.JPG"
keywords: []
---

# വിട്ടു പിരിഞ്ഞ സഹപാഠികളുടെ ഓര്‍മ്മയില്‍ അവര്‍ ഒത്തുകൂടി

> **Lead Summary:** **പേരാമ്പ്ര:** ഒന്നിച്ച് കളിച്ച് കഥകള്‍ പറഞ്ഞ് ആടിയും പാടിയും തമ്മില്‍ തല്ലിയും ചൊടിച്ചും പാഠങ്ങള്‍ പങ്കുവെച്ചും ഒരു വിദ്യാലയത്തില്‍ ഒന്നിച്ച് പഠിച്ചവര്‍. കാലം കടന്നു പോയതോടെ പലരും വിട്ടു പിരിഞ്ഞു. അവരുടെ ഓര്‍മ്മയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചിരിക്കുകയാണ് പടത്തുകടവ് ഹോളീഫാമിലി എച്ച്എസ്എസിലെ 1996-97 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികള്‍.

## Article Content

**പേരാമ്പ്ര:** ഒന്നിച്ച് കളിച്ച് കഥകള്‍ പറഞ്ഞ് ആടിയും പാടിയും തമ്മില്‍ തല്ലിയും ചൊടിച്ചും പാഠങ്ങള്‍ പങ്കുവെച്ചും ഒരു വിദ്യാലയത്തില്‍ ഒന്നിച്ച് പഠിച്ചവര്‍. കാലം കടന്നു പോയതോടെ പലരും വിട്ടു പിരിഞ്ഞു. അവരുടെ ഓര്‍മ്മയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചിരിക്കുകയാണ് പടത്തുകടവ് ഹോളീഫാമിലി എച്ച്എസ്എസിലെ 1996-97 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികള്‍.

കഴിഞ്ഞ 28 വര്‍ഷത്തിനുള്ളില്‍ നാലോളം സഹപാഠികളാണ് ഇവരെ വിട്ടുപിരിഞ്ഞത്. പഴയ കാല സഹപാഠികളെ കൂട്ടിഇണക്കുന്നതിലും അവരെ ചേര്‍ത്തുപിടിക്കുന്നതിനും നേതൃത്വം കൊടുത്ത വ്യക്തിയായിരുന്ന വിട്ടു പിരിഞ്ഞവരില്‍ ഷമീര്‍. ഓര്‍മ്മകള്‍ ഷമീറിനൊപ്പം എന്ന പേരിലാണ് ഇത്തവണ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചത്.

പേരാമ്പ്ര പൊന്‍പറ ഹില്‍സില്‍ നടത്തിയ പരിപാടി മണ്‍മറഞ്ഞ സഹപാഠികളുടെയും അധ്യാപകന്റെയും ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ആരംഭിച്ചത്. യുവഎഴുത്തുകാരന്‍ രാസിത്ത് അശോകന്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയര്‍മാന്‍ കെ.പി. ജയേഷ് അധ്യക്ഷത വഹിച്ചു. മിമിക്രി കലാകാരന്‍ ഗിനീഷ് ഗോവിന്ദ് മുഖ്യാതിഥിയായിരുന്നു.

കണ്‍വീനര്‍ കെ. സിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.പി. വിജിത, സി.പി. വിനയന്‍, കെ.ടി. സുമ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ വി. ധന്യ നന്ദിയും പറഞ്ഞു. കൂട്ടായ്മയില്‍ എത്തിച്ചേരാന്‍ കഴിയാത്ത പ്രവാസികളും മറ്റ് സ്ഥലങ്ങളിലുമുളള കൂട്ടായ്മയിലെ അംഗങ്ങളുമായി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംഗമത്തിനെത്തിയവര്‍ സംവദിച്ചു.

വിട്ടു പിരിഞ്ഞ സഹപാഠികള്‍ സ്വര്‍ഗത്തില്‍ നിന്നെഴുതിയതായി കെ.പി. ജയേഷ് എഴുതി കെ.സി. കരുണാകരന്‍ ശബ്ദം നല്‍കിയ കത്ത് വായന ഹൃദയസ്പര്‍ശിയായി. തുടര്‍ന്ന് ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267512/they-gathered-in-memory-of-their-departed-classmates-at-perambra)