---
title: " പേരാമ്പ്ര ഏരിയ സമ്മേളനം സംഘടിപ്പിച്ച് കെപിഎംടിഎ"
english_title: "KPMTA organized Perambra area conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267567/kpmta-organized-perambra-area-conference"
published_at: "2025-02-02T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679fa114a3807_aplooo.jpg"
keywords: []
---

#  പേരാമ്പ്ര ഏരിയ സമ്മേളനം സംഘടിപ്പിച്ച് കെപിഎംടിഎ

> **Lead Summary:** **പേരാമ്പ്ര:** കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയ സമ്മേളനം സംഘടിപ്പിച്ചു. തണല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി കെപിഎംടിഎ സംസ്ഥാന കമ്മിറ്റി അംഗം ഇബ്രാഹിം വെള്ളില ഉദ്ഘാടനം ചെയ്തു. കെപിഎംടിഎ ഏരിയ പ്രസിഡന്റ് പി.ടി വിനോദ് അധ്യക്ഷത വഹിച്ചു. കെപിഎംടിഎ ജില്ലാ സെക്രട്ടറി ശ്രീജിത്ത് ജി നായര്‍ സംഘടന വിശദീകരണം നടത്തി.

## Article Content

**പേരാമ്പ്ര:** കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയ സമ്മേളനം സംഘടിപ്പിച്ചു. തണല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി കെപിഎംടിഎ സംസ്ഥാന കമ്മിറ്റി അംഗം ഇബ്രാഹിം വെള്ളില ഉദ്ഘാടനം ചെയ്തു. കെപിഎംടിഎ ഏരിയ പ്രസിഡന്റ് പി.ടി വിനോദ് അധ്യക്ഷത വഹിച്ചു. കെപിഎംടിഎ ജില്ലാ സെക്രട്ടറി ശ്രീജിത്ത് ജി നായര്‍ സംഘടന വിശദീകരണം നടത്തി.

കൂടാതെ മുതിര്‍ന്ന ടെക്‌നീഷ്യന്‍മാരായ ഭാസ്‌കരന്‍ ഡോക്ടേഴ്‌സ് ലാബ് പേരാമ്പ്ര, മേരി കാരുണ്യ ലാബ് പന്തിരിക്കര, മോളി ലൈഫ് കെയര്‍ ലാബ് കല്ലോട് എന്നിവരെ ആദരിച്ചു. സാജിത റഹ്‌മാന്‍ റിപ്പോര്‍ട്ട് അവതരണവും വരവ് ചിലവ് കണക്ക് ഏരിയ ട്രഷറര്‍ മോളിയും അവതരിപ്പിച്ചു. രജീഷ് വാഴക്കാട്, റഷീദ് വടകര, ശ്രീജില എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെക്രട്ടറി സാജിതാ റഹ്‌മാന്‍, പ്രസിഡണ്ട് നന്ദിനി, ട്രഷററായി പി ഫൈസല്‍ എന്നിവരെ തെരഞ്ഞെടുത്തു. സാജിത റഹ്‌മാന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പി ഫൈസല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267567/kpmta-organized-perambra-area-conference)