---
title: "ലഹരിക്കെതിരെ മില്യണ്‍ ഷൂട്ട് ക്യാമ്പയിനുമായി യൂത്ത് ലീഗ്"
english_title: "Youth League launches Million Shoot campaign against drug addiction"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267641/youth-league-launches-million-shoot-campaign-against-drug-addiction"
published_at: "2025-02-03T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a05a160153b_LAHARI.JPG"
keywords: []
---

# ലഹരിക്കെതിരെ മില്യണ്‍ ഷൂട്ട് ക്യാമ്പയിനുമായി യൂത്ത് ലീഗ്

> **Lead Summary:** **പേരാമ്പ്ര : ** വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ബോധവല്‍ക്കരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം നടക്കുന്ന മില്യണ്‍ ഷൂട്ട് ക്യാമ്പയിന് തുടക്കമായി.

## Article Content

**പേരാമ്പ്ര : ** വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ബോധവല്‍ക്കരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം നടക്കുന്ന മില്യണ്‍ ഷൂട്ട് ക്യാമ്പയിന് തുടക്കമായി.

കൂത്താളി പഞ്ചായത്ത് തല ഉദ്ഘാടനം പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി നിര്‍വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സജീര്‍ വണ്ണാന്‍ കണ്ടി അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം സെക്രട്ടറി സി.സി.കെ ജറീഷ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു പി.പി അമ്മത്,ആഷിക്ക് പുല്ലിയോട്ട്, ഇ. അഫ്‌നാസ്, സി.പി മുഹമ്മദ,് പി.കെ നിഹാസ്, അന്‍ഷിഫ്,പി. മുസമ്മില്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267641/youth-league-launches-million-shoot-campaign-against-drug-addiction)