---
title: "സ്റ്റൗവ് പൊട്ടിത്തെറിച്ച് കുറ്റ്യാടി സ്വദേശിയായ ജവാന്റെ മകന്‍ മരിച്ചു"
english_title: "The son of a jawan from Kuttyadi died after the stove exploded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267644/the-son-of-a-jawan-from-kuttyadi-died-after-the-stove-exploded"
published_at: "2025-02-03T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0684b1057c_babyp.JPG"
keywords: []
---

# സ്റ്റൗവ് പൊട്ടിത്തെറിച്ച് കുറ്റ്യാടി സ്വദേശിയായ ജവാന്റെ മകന്‍ മരിച്ചു

> **Lead Summary:** **കുറ്റ്യാടി: **സ്റ്റൗവ് പൊട്ടിത്തെറിച്ച് കുറ്റ്യാടി സ്വദേശിയായ ജവാന്റെ മകന്‍ മരിച്ചു. കുറ്റ്യാടി വേളം പെരുവയല്‍ സ്വദേശിയായ ജവാന്‍ ആറങ്ങാട്ട് രാഹുലിന്റെ മകന്‍ ദക്ഷിത് യുവന്‍ ആണ് മരിച്ചത്. ജമ്മുവിലെ ശ്രീനഗറിലുള്ള ബിഎസ്എഫ് ക്വാര്‍ട്ടേഴ്സില്‍ വെച്ച് മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ചാണ് അപകടം.

## Article Content

**കുറ്റ്യാടി: **സ്റ്റൗവ് പൊട്ടിത്തെറിച്ച് കുറ്റ്യാടി സ്വദേശിയായ ജവാന്റെ മകന്‍ മരിച്ചു. കുറ്റ്യാടി വേളം പെരുവയല്‍ സ്വദേശിയായ ജവാന്‍ ആറങ്ങാട്ട് രാഹുലിന്റെ മകന്‍ ദക്ഷിത് യുവന്‍ ആണ് മരിച്ചത്. ജമ്മുവിലെ ശ്രീനഗറിലുള്ള ബിഎസ്എഫ് ക്വാര്‍ട്ടേഴ്സില്‍ വെച്ച് മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ചാണ് അപകടം.

പേരാമ്പ്ര കല്ലോട് ഷിബിന്‍ഷയാണ് മാതാവ്. അപകടത്തില്‍ ഷിബിന്‍ഷയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വളരെ ചെറുപ്രായത്തില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും, കലാം വേള്‍ഡ് റെക്കോര്‍ഡിലും ഇടം നേടി ശ്രദ്ധ നേടിയിരുന്നു ദക്ഷിത് യുവന്‍. കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയര്‍ അംഗവുമാണ് ദക്ഷിത് യുവന്റെ പിതാവ് രാഹുല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267644/the-son-of-a-jawan-from-kuttyadi-died-after-the-stove-exploded)