---
title: "തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച റോഡ് ഗതാഗത യോഗ്യമാക്കി"
english_title: "The road constructed under the employment guarantee scheme was made passable at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267661/the-road-constructed-under-the-employment-guarantee-scheme-was-made-passable-at-perambra"
published_at: "2025-02-03T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a06454f1599_vkl;.JPG"
keywords: []
---

# തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച റോഡ് ഗതാഗത യോഗ്യമാക്കി

> **Lead Summary:** **പേരാമ്പ്ര : **എടവരാട് ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച റോഡ് ഗതാഗത യോഗ്യമാക്കി. എടവന്നതാഴെ തിരുത്തൂര്‍ പൊയില്‍ റോഡും തട്ടാറത്ത് മുക്ക് തിരുത്തൂര്‍ പൊയില്‍ റോഡും ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കിയത്.

## Article Content

**പേരാമ്പ്ര : **എടവരാട് ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച റോഡ് ഗതാഗത യോഗ്യമാക്കി. എടവന്നതാഴെ തിരുത്തൂര്‍ പൊയില്‍ റോഡും തട്ടാറത്ത് മുക്ക് തിരുത്തൂര്‍ പൊയില്‍ റോഡും ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കിയത്.

പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ശ്രീലജ പുതിയെടുത്ത് അധ്യക്ഷത വഹിച്ചു. ഒ. കുഞ്ഞികൃഷ്ണ കുറുപ്പ്, ദിവാകരന്‍ നായര്‍, മോഹനന്‍, വാളാഞ്ഞി ഇബ്രാഹിം, ആര്‍.എന്‍ രവീന്ദ്രന്‍, എടവന മനോജ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ പന്മജന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഇ രോഹിത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267661/the-road-constructed-under-the-employment-guarantee-scheme-was-made-passable-at-perambra)