---
title: "വിഷുവിന് വിഷ രഹിത പച്ചക്കറി: സി.പി.ഐ.എം പേരാമ്പ്ര ഏരിയാ തല നടീല്‍ ഉത്സവം കരുവോട് ചിറയില്‍ "
english_title: "Non-toxic vegetables for Vishu: CPI (M) Perambra Area Head Planting Festival at Karuvot Chirayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26769/non-toxic-vegetables-for-vishu-cpi-m-perambra-area-head-planting-festival-at-karuvot-chirayil"
published_at: "2022-02-16T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d0b225e1c3_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വിഷുവിന് വിഷ രഹിത പച്ചക്കറി: സി.പി.ഐ.എം പേരാമ്പ്ര ഏരിയാ തല നടീല്‍ ഉത്സവം കരുവോട് ചിറയില്‍ 

> **Lead Summary:** ** പേരാമ്പ്ര: **വിഷുവിന് വിഷ രഹിത പച്ചക്കറി ക്യാപെയിന്റെ ഭാഗമായി സി.പി.ഐ.എം പേരാമ്പ്ര ഏരിയാ തല നടീല്‍ ഉത്സവം മേപ്പയ്യൂര്‍ കരുവോട് ചിറയില്‍ എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര: **വിഷുവിന് വിഷ രഹിത പച്ചക്കറി ക്യാപെയിന്റെ ഭാഗമായി സി.പി.ഐ.എം പേരാമ്പ്ര ഏരിയാ തല നടീല്‍ ഉത്സവം മേപ്പയ്യൂര്‍ കരുവോട് ചിറയില്‍ എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, സംയോജിത കൃഷി ഏരിയാ കണ്‍വീനര്‍ കെ.പി. ബിജു, പി.പ്രസന്ന, സംയോജിത കൃഷി മേപ്പയ്യൂര്‍ ലോക്കല്‍ കണ്‍വീനര്‍ കെ.കുഞ്ഞിക്കണ്ണന്‍, എന്‍.കെ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സി.പി.ഐ.എം നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.പി.രാധാകൃഷ്ണന്‍ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി പി.കെ പ്രകാശന്‍ നന്ദിയും പറഞ്ഞു.

കരുവോട് ചിറയില്‍ മൂന്ന് ഏക്കര്‍ സ്ഥലത്താണ് പാര്‍ട്ടി നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്യത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്.

ലോക്കലില്‍ വിവിധ ബ്രാഞ്ചുകളിലായി പത്ത് ഏക്കര്‍ സ്ഥലത്ത് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ പച്ചക്കറി കൃഷി നടത്തുന്നുണ്ട്. ഇതിന്റെ ലോക്കല്‍ തല ഉദ്ഘാടനവും ബ്രാഞ്ച് തല ഉദ്ഘാടനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26769/non-toxic-vegetables-for-vishu-cpi-m-perambra-area-head-planting-festival-at-karuvot-chirayil)