---
title: "മുസ്ലിം ലീഗ് നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തു റഹ്‌മ ഭവനത്തിന്റെ താക്കോല്‍ ദാനം "
english_title: "Donation of key to Baitu Rahma House constructed by Muslim League at kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267747/donation-of-key-to-baitu-rahma-house-constructed-by-muslim-league-at-kadiyangad"
published_at: "2025-02-03T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0a304af2dc_ashiha.jpg"
keywords: []
---

# മുസ്ലിം ലീഗ് നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തു റഹ്‌മ ഭവനത്തിന്റെ താക്കോല്‍ ദാനം 

> **Lead Summary:** **പേരാമ്പ്ര :** കടിയങ്ങാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി നിര്‍ദ്ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന ബൈത്തുറഹ്‌മ വീടിന്റെ താക്കോല്‍ ദാനം നടന്നു. പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങളില്‍ നിന്നും കടിയങ്ങാട് ശാഖാ ഭാരവാഹികള്‍ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. പി.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര :** കടിയങ്ങാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി നിര്‍ദ്ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന ബൈത്തുറഹ്‌മ വീടിന്റെ താക്കോല്‍ ദാനം നടന്നു. പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങളില്‍ നിന്നും കടിയങ്ങാട് ശാഖാ ഭാരവാഹികള്‍ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. പി.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗിന് ഏറെ കാലം നേതൃത്വം നല്‍കിയ സി.കെ കുഞ്ഞിമൊയ്തീന്‍ മൗലവി, മാകൂല്‍ മൊയ്തീന്‍ എന്നിവരെ ആദരിച്ചു. ശാഖാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.എം അഷ്റഫ് സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍, നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍, സി.എച്ച് ഇബ്രാഹീം കുട്ടി, കല്ലൂര്‍ മുഹമ്മദലി, മൂസ കോതമ്പ്ര, പി.ടി അഷ്റഫ്, ആനേരി നസീര്‍, അസീസ് നരിക്കലക്കണ്ടി, എ.പി അബ്ദു റഹ്‌മാന്‍, പാളയാട്ട് ബഷീര്‍, അസീസ് ഫൈസി,

ഇബ്രാഹിം പുതുശ്ശേരി, ശിഹാബ് കന്നാട്ടി, കെ.ടി അബ്ദുല്‍ ലത്തീഫ്, കെ.എം ഇസ്മായില്‍, അബ്ദുല്‍ റഷീദ് കരിങ്ങണ്ണിയില്‍, പി.കെ ഇബ്രാഹിം, കരുകുളത്തില്‍ മുഹമ്മദ്, സി.കെ മുഹമ്മദ്, ഇല്ലത്ത് കുഞ്ഞമ്മദ്, അലി നാറാണത്ത്, ഫൈസല്‍ കടിയങ്ങാട്, സവാദ് തെരുവത്ത്, സി.എം ഹമീദ്, സജീര്‍ വണ്ണാന്‍ കണ്ടി, ആഷിക്, പുല്ലിയോട്ട്, സൗഫി താഴെകണ്ടി, പി സഫിയ, കെ മുബശ്ശിറ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267747/donation-of-key-to-baitu-rahma-house-constructed-by-muslim-league-at-kadiyangad)