---
title: "തൊഴിലുറപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയില്‍ ഓംബുഡ്സ്മാന്‍ സിറ്റിംഗ് "
english_title: "Ombudsman sitting in Perambra in connection with employment guarantee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26775/ombudsman-sitting-in-perambra-in-connection-with-employment-guarantee"
published_at: "2022-02-16T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d14bb22db0_vvvv - Copy (3) - Copy copy.jpg"
keywords: []
---

# തൊഴിലുറപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയില്‍ ഓംബുഡ്സ്മാന്‍ സിറ്റിംഗ് 

> **Lead Summary:** **പേരാമ്പ്ര:** തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് ഓംബുഡ്‌സ്മാന്‍ വി.പി.സുകുമാരന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളിലെ പരാതികളാണ് പരിശോധച്ചത്.

## Article Content

**പേരാമ്പ്ര:** തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് ഓംബുഡ്‌സ്മാന്‍ വി.പി.സുകുമാരന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളിലെ പരാതികളാണ് പരിശോധച്ചത്.

പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് വേതനം ലഭിക്കുന്നതില്‍ വരുന്ന കാലതാമസം ഗവര്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സിറ്റിങ്ങില്‍ പറഞ്ഞു.

100 തൊഴില്‍ ദിനം ലഭിക്കുന്നതില്‍ ചിലര്‍ക്ക് വരുന്ന സാങ്കേതിക തടസ്സം സംസ്ഥാന മിഷ്യന്റെ ശ്രദ്ധയില്‍ പെടുത്തി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പ് സുതാര്യമാക്കാനും ഫലപ്രദമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജോലിസമയം സംബന്ധച്ചും ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതു സംബന്ധിച്ചും പരാതികള്‍ ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26775/ombudsman-sitting-in-perambra-in-connection-with-employment-guarantee)