---
title: "തളിര് പച്ചക്കറി വിളവെടുപ്പുമായി ജി.എല്‍.പി.എസ് പിള്ളപെരുവണ്ണ "
english_title: "GLPS Pillaperuvanna with sprouting vegetable harvest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26777/glps-pillaperuvanna-with-sprouting-vegetable-harvest"
published_at: "2022-02-16T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d193da3639_vvvv - Copy (3) - Copy copy.jpg"
keywords: []
---

# തളിര് പച്ചക്കറി വിളവെടുപ്പുമായി ജി.എല്‍.പി.എസ് പിള്ളപെരുവണ്ണ 

> **Lead Summary:** ** പേരാമ്പ്ര :** സബ് ജില്ല തലത്തില്‍ പച്ചക്കറി പ്രോത്സാഹന പരിപാടിയുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും ചേര്‍ന്ന് നടപ്പിലാക്കിയ 'തളിര് 'പരിപാടിയുടെ ഭാഗമായി ഒന്നാം സമ്മാനം നേടിയ ജി.എല്‍.പി.എസ് പിള്ളപെരുവണ്ണയില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി.

## Article Content

** പേരാമ്പ്ര :** സബ് ജില്ല തലത്തില്‍ പച്ചക്കറി പ്രോത്സാഹന പരിപാടിയുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും ചേര്‍ന്ന് നടപ്പിലാക്കിയ 'തളിര് 'പരിപാടിയുടെ ഭാഗമായി ഒന്നാം സമ്മാനം നേടിയ ജി.എല്‍.പി.എസ് പിള്ളപെരുവണ്ണയില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.പി. സുധീഷ് അധ്യക്ഷനായി.

ഹെഡ് മാസ്റ്റര്‍ പി.പി. സുധീര്‍ രാജ്, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീജിത്ത്, പേരാമ്പ്ര എഇഒ ലത്തീഫ് കരയത്തൊടി, വാര്‍ഡ് മെംമ്പര്‍ വിനിഷ ദിനേശ്, കൃഷി ഓഫീസര്‍ ജിജോ എം.പി.ടി.എ പ്രസിഡണ്ട് ജിമിലി, ഷിബു മാത്യു, സ്‌ക്കൂള്‍ ലീഡര്‍ അരുണ്‍ രമേശ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പി.കെ വിജയന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26777/glps-pillaperuvanna-with-sprouting-vegetable-harvest)