---
title: "പോക്‌സോ കേസിലെ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ വ്യാപക പ്രതിഷേധം"
english_title: "Widespread protests against the acquittal of the accused in the Pocso case perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26785/widespread-protests-against-the-acquittal-of-the-accused-in-the-pocso-case-perambra"
published_at: "2022-02-16T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d2449eb05b_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പോക്‌സോ കേസിലെ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ വ്യാപക പ്രതിഷേധം

> **Lead Summary:** ** പേരാമ്പ്ര:** പോക്‌സോ കേസിലെ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ ആക്കൂപ്പറമ്പ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയും ഐക്യദാര്‍ഢ്യ പ്രതിജ്ഞയും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** പോക്‌സോ കേസിലെ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ ആക്കൂപ്പറമ്പ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയും ഐക്യദാര്‍ഢ്യ പ്രതിജ്ഞയും സംഘടിപ്പിച്ചു.

പ്രശസ്ത നാടക സാംസ്‌കാരിക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തില്‍ പങ്കെടുത്തവര്‍ മെഴുകുതിരി തെളിച്ച് പ്രതിജ്ഞ ഏറ്റുചൊല്ലി. വി.എം ദാമോധരന്‍ അദ്ധ്യക്ഷനായി.

കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനാവശ്യമായ നിയമപരമായ എല്ലാ വിധത്തിലുള്ള പിന്തുണയും സഹായവും നല്‍കുന്നതിന് യോഗം തീരുമാനിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദ്, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി, ബ്ലോക്ക് മെമ്പര്‍ കെ.കെ ലിസി, സി.എം ഗിരീഷ്, ഗോപി ചക്കിട്ടകണ്ടി, കെ.എം അമരേഷ്, സി.കെ സന്ധ്യ, ആര്‍.എസ് അഥീന, അജ്‌ന വിനീത്, സുഷീബ, കെ.വി അനുരാഗ്, സുഭാഷ് വട്ടക്കണ്ടി, ഇ.എം സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്നിവര്‍ രക്ഷാധികാരികളായി ജാഗ്രതാ സമിതി വിപുലീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26785/widespread-protests-against-the-acquittal-of-the-accused-in-the-pocso-case-perambra)