---
title: "മുളിയങ്ങലില്‍ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പൊലീസ് പിടികൂടി"
english_title: "Police arrested a native of West Bengal with ganja in Muliangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267856/police-arrested-a-native-of-west-bengal-with-ganja-in-muliangal"
published_at: "2025-02-04T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1a74c77204_akanja.jpg"
keywords: []
---

# മുളിയങ്ങലില്‍ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പൊലീസ് പിടികൂടി

> **Lead Summary:** **പേരാമ്പ്ര**: മുളിയങ്ങലില്‍ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. മുളിയങ്ങലില്‍ വാടകക്ക് താമസിക്കുന്ന ജിയാവുള്‍ ഹഖ് ആണ് പൊലീസിന്റെ പിടിയിലായത്.

## Article Content

**പേരാമ്പ്ര**: മുളിയങ്ങലില്‍ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. മുളിയങ്ങലില്‍ വാടകക്ക് താമസിക്കുന്ന ജിയാവുള്‍ ഹഖ് ആണ് പൊലീസിന്റെ പിടിയിലായത്.

മുളിയങ്ങല്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്നു. ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിന്റെ കീഴിലെ ലഹരി വിരുദ്ധ സ്‌ക്വാഡും പേരാമ്പ്ര എസ്‌ഐ അംബുജാക്ഷന്റെയും ജൂനിയര്‍ എസ്‌ഐ സനേഷിന്റെയും നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്നാണ് പ്രതിയെ കഞ്ചാവ് സാഹിതം ഓടിച്ചിട്ട് പിടികൂടിയത്.

ഇയാളില്‍ നിന്ന് 50 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പ്രതിക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267856/police-arrested-a-native-of-west-bengal-with-ganja-in-muliangal)