---
title: "എസ്.എം.എഫ് പേരാമ്പ്ര മേഖല ഭാരവാഹികള്‍ ഇവര്‍ "
english_title: "These are the SMF Perambra Regional Officers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26787/these-are-the-smf-perambra-regional-officers"
published_at: "2022-02-16T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d26eb575ed_vvvv - Copy (3) - Copy copy.jpg"
keywords: []
---

# എസ്.എം.എഫ് പേരാമ്പ്ര മേഖല ഭാരവാഹികള്‍ ഇവര്‍ 

> **Lead Summary:** **പേരാമ്പ്ര: **മഹല്ല് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ പേരാമ്പ്ര മേഖല കമ്മിറ്റി.

## Article Content

**പേരാമ്പ്ര: **മഹല്ല് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ പേരാമ്പ്ര മേഖല കമ്മിറ്റി.

ഹിജാബ് വിഷയം ഉള്‍പ്പെടെ തല്പരകക്ഷികള്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഇസ്‌ലാമിനെ വിചിത്രമായി ചിത്രീകരിക്കുന്ന സാഹചര്യത്തില്‍ മഹല്ലുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായി ചേര്‍ന്ന മേഖല യോഗത്തില്‍ പ്രസിഡന്റ് റഫീഖ് സക്കരിയ്യ ഫൈസി അധ്യക്ഷനായി. ജന. സെക്രട്ടറി പി.എം കോയ മുസ് ലിയാര്‍, നിരീക്ഷകള്‍ ബഷീര്‍ ദാരിമി തിരുവള്ളൂര്‍, എം.കെ അബ്ദുറഹിമാന്‍, എം.കെ.സി കുട്ട്യാലി, എം.കെ പരിത്, ചെരിപ്പേരി മുസ്സഹാജി, ഇ.കെ അഹമ്മദ് മൗലവി, സി.കെ കുഞ്ഞബ്ദുള്ള ഹാജി, പുറമണ്ണില്‍ മൊയ്തു, തണ്ടോറ ഉമ്മര്‍, ടി.കെ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

റിട്ടേണിങ്ങ് ഓഫിസര്‍ ഇ.ടി അബ്ദുല്‍ അസീസ് ദാരിമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: റഫീഖ് സക്കരിയ്യ ഫൈസി (പ്രസിഡന്റ്), പി.എം കോയ മുസ് ല്യാര്‍ (ജന. സെക്രട്ടറി), എം.കെ അബ്ദുറഹിമാന്‍ (വര്‍ക്കിംഗ് സെക്രട്ടറി), തണ്ടോറ കുഞ്ഞബ്ദുള്ള (ട്രഷറര്‍), എം.കെ.സി കുട്ട്യാലി, എം.കെ പരീത്, ചെരിപ്പേരി മൂസ്സ ഹാജി, തുണ്ടിയില്‍ മമ്മി ഹാജി, എന്‍ അഹമ്മദ് മൗലവി, ടി.കെ ഇബ്രാഹിം (വൈസ് പ്രസിഡന്റുമാര്‍), തണ്ടോറ ഉമ്മര്‍, എസ്.എം അബ്ദുല്‍ സലാം, പി. നാസര്‍, ഒ.കെ ബഷീര്‍, വി.കെ കുഞ്ഞബ്ദുള്ള (സെക്രട്ടറിമാര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26787/these-are-the-smf-perambra-regional-officers)