---
title: "പേരാമ്പ്രയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു "
english_title: "An elderly man died in a bike accident in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26790/an-elderly-man-died-in-a-bike-accident-in-perambra"
published_at: "2022-02-16T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d2944178d3_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്രയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ബൈക്ക് ഇടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു. തൊണ്ടിപ്പുറത്ത് ഗോവിന്ദക്കുറുപ്പ് ആണ് മരിച്ചത്. ഇക്കഴിഞ്ഞ 10-ാം തിയ്യതി രാത്രി 10.30 ന് പേരാമ്പ്ര - ചാനിയംകടവ് റോഡില്‍ വെച്ചായിരുന്നു അപകടം.

## Article Content

**പേരാമ്പ്ര:** ബൈക്ക് ഇടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു. തൊണ്ടിപ്പുറത്ത് ഗോവിന്ദക്കുറുപ്പ് ആണ് മരിച്ചത്. ഇക്കഴിഞ്ഞ 10-ാം തിയ്യതി രാത്രി 10.30 ന് പേരാമ്പ്ര - ചാനിയംകടവ് റോഡില്‍ വെച്ചായിരുന്നു അപകടം.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പത്മിനി. മക്കള്‍: സന്ധ്യ, സൗമ്യ. മരുമക്കള്‍: ശ്രീഷ് കരുവണ്ണൂര്‍, ശ്രീനി കൈപ്രം. സഹോദരങ്ങള്‍: അരവിന്ദന്‍, ലീല, ശോഭന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26790/an-elderly-man-died-in-a-bike-accident-in-perambra)