---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ബഹുജന ധര്‍ണ്ണയുമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി"
english_title: "Block Congress Committee holds mass dharna in front of Perambra Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267913/block-congress-committee-holds-mass-dharna-in-front-of-perambra-taluk-hospital"
published_at: "2025-02-04T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1d28910251_darnna.JPG"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ബഹുജന ധര്‍ണ്ണയുമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

> **Lead Summary:** **പേരാമ്പ്ര: **വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു.

സര്‍ക്കാര്‍ ആശുപത്രികളില്‍ നേരിടുന്ന മരുന്ന് ക്ഷാമം പരിഹരിക്കുക, ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, അനധിക്യത നിയമനങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് അറുതിവരിത്തണമെന്നാവശ്യപ്പെട്ട് കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ധര്‍ണ്ണ നടത്തിയത്.

വെന്റിലേറ്ററിലായ സര്‍ക്കാര്‍ ആശുപത്രികള്‍ എന്ന ശീര്‍ഷകത്തില്‍ നടത്തിയ ബഹുജന ധര്‍ണ്ണ ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കുത്തക മരുന്ന് കമ്പനികള്‍ക്ക് വേണ്ടി തകര്‍ത്ത് തരിപ്പണമാക്കിയെന്നും ഇതിനായി പാവപ്പെട്ട രോഗികളെ ബലി കൊടുത്തതായും അദ്ദേഹം ആരോപിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. മധുക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം കെ. രത്‌നവല്ലി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം സത്യന്‍ കടിയങ്ങാട്, ഡിസിസി അംഗങ്ങളായ രാജന്‍ മരുതേരി, പി.കെ രാഗേഷ്, ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഉമ്മര്‍ തണ്ടോറ, കെ.എ ജോസുകുട്ടി. ബാബു തത്തകാടന്‍, പി.സി രാധാക്യഷ്ണന്‍, കെ.സി രവീന്ദ്രന്‍, എന്‍.പി. വിജയന്‍, പി.എം പ്രകാശന്‍, മോഹന്‍ദാസ് ഓണിയില്‍, പി.വി ദിനേശന്‍, വി.പി ഇബ്രാഹിം, വി.പി സുരേഷ്, ഗിരിജ ശശി, മഹിമ രാഘവന്‍ നായര്‍, സത്യന്‍ കല്ലൂര്‍, വിനോദന്‍ കല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജന്‍.കെ.പുതിയേടത്ത് സ്യാഗതം പറഞ്ഞ ചടങ്ങിന് പി.എസ് സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. 

ധര്‍ണ്ണക്ക് ഷിജു.കെ.ദാസ്, സന്തോഷ് കോശി, റെജി കോച്ചേരി, കുഞ്ഞബ്ദുള്ള വാളൂര്‍, ഷൈലജ ചെറുവോട്ട്, വി.പി ഹമീദ്, വമ്പന്‍ വിജയന്‍, എന്‍. ഹരിദാസന്‍, രമേശന്‍ മഠത്തില്‍, വിജയ് തോട്ടത്തില്‍. പി.സി കുഞ്ഞമ്മത്, എ. ഗോവിന്ദന്‍, കെ. മായന്‍ കുട്ടി, പി.വി പത്മാവതി, ഒ.പി ശ്രീജ,  അരുണ്‍ കിഴക്കയില്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267913/block-congress-committee-holds-mass-dharna-in-front-of-perambra-taluk-hospital)