---
title: "മികച്ച കവറേജും റിപ്പോര്‍ട്ടിംഗും: ട്രൂവിഷന് ബി-സോണ്‍ സംഘാടകരുടെ പുരസ്‌കാരം"
english_title: "Best Coverage and Reporting: TrueVision B-Zone Organizers Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267938/best-coverage-and-reporting-truevision-b-zone-organizers-award"
published_at: "2025-02-04T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1e5507d011_ddddddddddddddddddddddddd.jpg"
keywords: []
---

# മികച്ച കവറേജും റിപ്പോര്‍ട്ടിംഗും: ട്രൂവിഷന് ബി-സോണ്‍ സംഘാടകരുടെ പുരസ്‌കാരം

> **Lead Summary:** **പേരാമ്പ്ര: **നാദാപുരത്തിന്റെ മണ്ണില്‍ ആദ്യമായി എത്തിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി-സോണ്‍ കലോത്സവം നാടിന്റെ ഉത്സവമാക്കി മാറ്റിയ ട്രൂ വിഷന്‍ ന്യൂസ് ടീമിന് അഭിനന്ദന പ്രവാഹം. മികച്ച കവറേജും റിപ്പോര്‍ട്ടിംഗും നടത്തിയ ട്രൂവിഷന് ബി-സോണ്‍ സംഘാടകരുടെ പുരസ്‌കാരം.

## Article Content

**പേരാമ്പ്ര: **നാദാപുരത്തിന്റെ മണ്ണില്‍ ആദ്യമായി എത്തിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി-സോണ്‍ കലോത്സവം നാടിന്റെ ഉത്സവമാക്കി മാറ്റിയ ട്രൂ വിഷന്‍ ന്യൂസ് ടീമിന് അഭിനന്ദന പ്രവാഹം. മികച്ച കവറേജും റിപ്പോര്‍ട്ടിംഗും നടത്തിയ ട്രൂവിഷന് ബി-സോണ്‍ സംഘാടകരുടെ പുരസ്‌കാരം.

15 അംഗ ട്രൂ വിഷന്‍ ടീം അഹോരാത്രം പ്രവര്‍ത്തിച്ചതായി പുളിയാവ് നാഷണല്‍ കോളേജ് ബി സോണ്‍ സംഘാടക സമിതി വിലയിരുത്തി. മറ്റ് മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ട്രൂ വിഷന്‍ ന്യൂസ് പ്രധാന വേദിക്ക് സമീപം മീഡിയ പവലിയന്‍ ഒരുക്കുകയും കലോത്സവ വാര്‍ത്തകള്‍ തത്സമയം ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിച്ചു.

ട്രൂ വിഷന്‍ ടീം അംഗങ്ങള്‍ മുഴുവന്‍ സമയവും സംഘാടക സമിതിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. കലോത്സവം വിജയിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനും ട്രൂ വിഷന്‍ വാര്‍ത്തകള്‍ ഏറെ സഹായകരമായെന്ന് അനുമോദന സംഗമം വിലയിരുത്തി. മികച്ച കലോത്സവ റിപ്പോര്‍ട്ടിംഗിന് വേണ്ടിയുള്ള മാധ്യമ പുരസ്‌ക്കാരം ട്രൂവിഷന്‍ പ്രതിനിധികളായ ദേവരാജ് കന്നാട്ടി, എ.പി സതീശ് കൂട്ടാലിട, എം.കെ രിജിന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

അനുമോദ സംഗമം സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ കോളേജ് മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ വയലോളി അബ്ദുള്ള, മരുന്നോളി കുഞ്ഞബ്ദുള്ള, ടി.ടി.കെ അമ്മത് ഹാജി, ടി.ടി.കെ ഖാദര്‍ ഹാജി, പൊയില്‍ ഇസ്മായില്‍, സി.സി ജാതിയേരി, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി, വാണിമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ, ആമിന, മോഹനന്‍ പാറക്കടവ്, വി.ടി സൂരജ്, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ യൂസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സംഘാടകരായി പ്രവര്‍ത്തിച്ചവരെ യോഗത്തില്‍ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267938/best-coverage-and-reporting-truevision-b-zone-organizers-award)